നിരീക്ഷക സമിതി നാളെ ശബരിമലയിൽ 

മകരവിളക്കുത്സവത്തിന്റെ ക്രമീകരണങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കൂടിയാണ് സംഘം നേരിട്ട് സന്ദർശനം നടത്തുന്നത് .ഇതിന് ശേഷം വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

0

പമ്പ: ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി നാളെ ശബരിമല സന്ദർശിക്കും. മകരവിളക്കുത്സവത്തിന്റെ ക്രമീകരണങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കൂടിയാണ് സംഘം നേരിട്ട് സന്ദർശനം നടത്തുന്നത് .ഇതിന് ശേഷം വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.മകരവിളക്കുത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഹൈക്കോടതി നിരീക്ഷക സമിതി നാളെ ശബരിമലയിൽ എത്തുന്നത് ആദ്യം നിലക്കലിൽ എത്തുന്ന സംഘം ഇവിടെ പരിശോധനകൾ നടത്തും. തുടർന്ന് പമ്പയിലും സന്നിധാനത്തും സമിതി നേരിട്ടെത്തി ക്രമീകരണങ്ങൾ മനസിലാക്കും.എവിടെയൊക്കെ തീർത്ഥാടകർക്ക് മകരവിളക്ക് കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന കാര്യത്തിൽ ദേവസ്വം ബോർഡുമായും വിവിധ വകുപ്പുകളുമായും സമിതി ചർച്ച നടത്തുന്നുണ്ട്.

You might also like

-