കൊലവിളി പ്രസംഗത്തില്‍ ടി ഐ മധുസൂദനനെ പൂര്‍ണമായും തള്ളി സിപിഐഎം,ഒരു കൊലപാതകവും കേരളത്തില്‍ ഇനി രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഉണ്ടാവരുത്.
ഒരു കൊലപാതകവും കേരളത്തില്‍ ഇനി രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഉണ്ടാവരുത്. അങ്ങനെ ഏതെങ്കിലുമൊരു കൊലപാതകം സംഭവിച്ചാല്‍ തന്നെ അതിനു പകരം കൊലപാതകമാണ് എന്ന നില ഞങ്ങള്‍ ഉപേക്ഷിക്കുന്നു. ഇക്കാര്യം പരസ്യമായി രാജ്യത്തോട് വിളിച്ചുപറഞ്ഞ പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാടാണ് പാര്‍ട്ടി പിന്തുടരുന്നത്.
കണ്ണൂര്‍| കൊലവിളി പ്രസംഗത്തില്‍ ടി ഐ മധുസൂദനനെ പൂര്‍ണമായും തള്ളി സിപിഐഎം. പ്രതികാരക്കൊല പാര്‍ട്ടി നിലപാടല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. ചോരയ്ക്ക് ചോരയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കേസെടുക്കാത്ത് എന്തെയെന്ന് എം വി ഗോവിന്ദന് ചോദിച്ചു. ധനരാജ് കേസിലെ വിധിക്കെതിരെ പാര്‍ട്ടി അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൊലപാതകവും കേരളത്തില്‍ ഇനി രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഉണ്ടാവരുത്. അങ്ങനെ ഏതെങ്കിലുമൊരു കൊലപാതകം സംഭവിച്ചാല്‍ തന്നെ അതിനു പകരം കൊലപാതകമാണ് എന്ന നില ഞങ്ങള്‍ ഉപേക്ഷിക്കുന്നു. ഇക്കാര്യം പരസ്യമായി രാജ്യത്തോട് വിളിച്ചുപറഞ്ഞ പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാടാണ് പാര്‍ട്ടി പിന്തുടരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് – പത്ത് വര്‍ഷക്കാലം സമാധാനപരമായ അന്തരീക്ഷത്തിലൂടെ കേരളം മുന്നോട്ട് പോയിട്ടുണ്ട്. ആ മുന്നോട്ട് പോയ നിലപാടിനൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നത് – അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി കണ്ണൂരില്‍ വന്ന് ഒരു പ്രസംഗം നടത്തി. ചോരയ്ക്ക് ചോര എന്നാണ്. ഒന്നിനെയും വിടാന്‍ പോകുന്നില്ല എന്നാണ് പറഞ്ഞത്. ഇതിന്റെ അര്‍ഥമെന്താണ്. അത് സത്യപ്രതിജ്ഞാലംഘനമാണ്. കണ്ണൂര്‍ പ്രസംഗത്തിന്റെ ഭാഗമായി മുഖ്യന്ത്രിക്കെതിരെ കേസ് ഉണ്ടാവേണ്ടതാണ്. അതിനെ ഞങ്ങള്‍ അതിശക്തമായി അപലപിക്കുകയാണ്. മാധ്യമങ്ങള്‍ ഇതില്‍ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്. നമ്മള് ഒരു തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തിന്റെയോ അതിന്റെ അര്‍ഥം വരുന്ന പ്രയോഗത്തെയോ അംഗീകരിക്കുന്നില്ല. ശക്തമായ രീതിയില്‍ ജനങ്ങളെ അണിനിരത്തി കൊലപാതക രാഷ്ട്രീയം ഉള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടി വിരുദ്ധ സമീപനങ്ങളെയും നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാട് തന്നെയാണ് ഇനിയും തുടരുക. പൊതു നിലപാടിന് എതിരായിട്ട് വരുന്ന ഒന്നിനെയും പാര്‍ട്ടി അംഗീകരിക്കില്ല – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരായി എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മധുസൂദനനെതിരെ കേസെടുക്കുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാലംഘനം നടത്തിയ വി ഡി സതീശനെതിരാണ്. മധുസൂധനനെതിരായി കേസെടുത്തു എന്ന് നിങ്ങള്‍ പറയുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി കേസെടുക്കാത്തത്- അദ്ദേഹം പറഞ്ഞു
പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ സിപിഎം നേതാവ് ടി ഐ മധുസൂദനനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, സമാധാനം അന്തരീക്ഷം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ധനരാജ് വധക്കേസ് വിധി വന്നതിന് പിന്നാലെ പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ വെല്ലുവിളി.
വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ രാഷ്ട്രീയ നപുംസകമെന്ന് അധിക്ഷേപിച്ച മധുസൂദനൻ ധനരാജ് വധ കേസിൽ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയെയും വെറുതെ വിട്ടില്ല. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.
പിന്നാലെ കലാപാഹ്വനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി കേസെടുക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകി. ധനരാജ് വധ കേസിൽ മൂന്ന് പ്രതികളെ കുറ്റക്കാരായി വിധിച്ച കോടതി, 16 പ്രതികളെ വെറുതെ വിട്ടിരുന്നു.