ജീവനുവേണ്ടി ചിന്നക്കനാൽ ! ചക്കക്കൊമ്പന് സർക്കാർ രാജകീയ പരിചരണം !

ആനയിറങ്കൽ മേഖലയിൽ ദേശീയോദ്യാനം രൂപീകരിക്കാനുള്ള നീക്കം പുതിയതല്ല.2002 -02-ൽ എ കെ ആന്റണി മന്ത്രിസഭാ ചിന്നക്കനാലിൽ ഭൂരഹിതരായ ആദിവാസികൾക്കായി 1490 ഏക്കർ ഭൂമി വിതരണം ചെയ്യുന്നതിനായി കണ്ടെത്തുകയും 559 കുടുംബങ്ങൾക്ക് പട്ടയം നൽകുകയും ചെയ്തു

ആനയിറങ്കലിൽ എലിഫെന്റ് പാർക്കിന് രഹസ്യനീക്കമോ?
ആനത്താര പദ്ധതിക്ക് വനംവകുപ്പിന്റെ അണിയറ നീക്കം?

എഡിറ്റോറിയൽ

ഇടുക്കിജില്ലയിലെ ചിന്നക്കനാൽ ആനയിറങ്കലിൽ അക്രമകാരിയായ കാട്ടാനയിൽനിന്നും ജനങ്ങളെ രക്ഷിക്കാനെന്നപേരിൽ സർക്കാർ ആന താര പദ്ധതിക്ക് തുടക്കമിട്ടു . ആദിവാസികൾ അടക്കം 17 പേരെ കൊലപ്പെടുത്തിയ അക്രമകാരിയായ ചക്ക കൊമ്പൻ എന്ന കാട്ടാനയെ റേഡിയോ കോളർ ധരിച്ച് ആനയിറങ്കലിൽ തന്നെ വീണ്ടും നിലനിർത്താനായുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ വനവല്കരണ പദ്ധതതികളുടെ ഒളിച്ചുകടത്തലാണ് എന്ന് നിസംശയം പറയാം .ആദിവാസി മേഖലയിലെ മനുഷ്യജീവന് ഭീഷണിയായ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ചിന്നക്കനാൽ മേഖലയിൽ തന്നെ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ തീരുമാനം പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന കാട്ടാനയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം നിലനിൽക്കുമ്പോഴാണ് ആനയുടെ സഞ്ചാരം നിരീക്ഷിച്ച് അതേ മേഖലയിൽ നിലനിർത്താനുള്ള നീക്കം.

2026 നവംബർ 23-ലെ റിപ്പോർട്ടുകൾ പ്രകാരം ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. രണ്ട് കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും ഇതിനായി എത്തിച്ചിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ചതിനു ശേഷം നിരീക്ഷണം ശക്തമാക്കും. തുടർന്നും മനുഷ്യവാസ മേഖലകളിൽ അപകടഭീഷണി സൃഷ്ടിച്ചാൽ ആനയെ മാറ്റിപ്പാർപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ തീരുമാനം കേവലം ഒരു കാട്ടാനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണോ? അതോ ആനയിറങ്കൽ–ചിന്നക്കനാൽ മേഖലയിൽ വർഷങ്ങളായി വനവകുപ്പ് മുന്നോട്ടുവയ്ക്കുന്ന ആനത്താര, വനവൽക്കരണ പദ്ധതികളുടെ ഭാഗമാണോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ആനയിറങ്കൽ എലിഫന്റ് പാർക്ക്: ആദിവാസി പുരാരധിവാസ പദ്ധതിക്ക് എന്ത് സംഭവിക്കും?

ആനയിറങ്കൽ മേഖലയിൽ ദേശീയോദ്യാനം രൂപീകരിക്കാനുള്ള നീക്കം പുതിയതല്ല.2002 -02-ൽ എ കെ ആന്റണി മന്ത്രിസഭാ ചിന്നക്കനാലിൽ ഭൂരഹിതരായ ആദിവാസികൾക്കായി 1490 ഏക്കർ ഭൂമി വിതരണം ചെയ്യുന്നതിനായി കണ്ടെത്തുകയും 559 കുടുംബങ്ങൾക്ക് പട്ടയം നൽകുകയും ചെയ്തു . ഈ മേഖലയിലെ 14000 റവന്യൂ ഭൂമിയിൽ ആദിവാസികളും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ഭൂമി നൽകി ജൈവഗ്രാമം പദ്ധതിയായിരുന്നു എ കെ ആന്റണി സർക്കാർ അന്ന് വിഭാവനം ചെയ്തിരുന്നത് .എന്നാൽ രാഷ്ട്രീയ പിൻബലമുള്ള കൈയേറ്റക്കാരുടെ സ്വാധീനത്തെത്തുടർന്നു പുനരധിവാസ പദ്ധതിആകെ മുളയിലേ തന്നെ അട്ടിമറിക്കപ്പെടുകയാണുണ്ടായത് .പിന്നീട് ഭൂമി കൈയേറ്റക്കാരെ നിലനിർത്തികൊണ്ടുതന്നെ എ കെ ആന്റണി സർക്കാർ ആദിവാസികൾക്ക് അനുവദിച്ചിരുന്ന റവന്യൂ ഭൂമി ഉൾപ്പെടുത്തി 3,096.23 ഏക്കർ സ്ഥലത്ത് ദേശീയോദ്യാനം രൂപീകരിക്കാൻ പിണറായി സർക്കാർ തിരുമാനമെടുക്കുകയായിരിന്നു .2019-ൽ തന്നെ ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിച്ചിരുന്നു.ചിന്നക്കനാലിലെ ആദിവാസികളും സാധാരണക്കാരുമായി മനുഷ്യരെ വേട്ടയാടാൻ വന്യ ജീവികളെ ജൈവായുധമാക്കിയുള്ള ഒളിപോരാണ് പിന്നീട് വനം വകുപ്പ് ഇവിടേ ആസൂത്രണം ചെയ്തത് .
ചിന്നക്കനാലിൽ സർക്കാർ പരിശോധിക്കേണ്ടത് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശമാണ്. റവന്യൂ ഉടമസ്ഥയിലുള്ള ഭൂമിയിൽ ഏകപക്ഷിയമായി വനം വകുപ്പ് കയ്യേറുകയും . ഭൂമി മുഴുവനായും യൂക്കാലിൽ കൃഷിക്കായി എച് എൻ എൽ നും പാട്ടത്തിനു നൽകുകയും .ചെയ്തതായി വിവരാവകാശ രേഖ വ്യകതമാക്കുന്നു.റവന്യൂ ഉടമസ്ഥയിലുള്ള ഭൂമി അധിനിവേശ സസ്യം കൃഷിചെയ്യാൻ വനം വകുപ്പിന് പാട്ടത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട യാതൊരു രേഖയു ഇല്ല എന്നാണ് ഇരുവകുപ്പുകളും പറയുന്നത്

റവന്യൂ ഭൂയിലെ വനവൽക്കരണം : 1,375 ഹെക്ടർ കൺസർവേഷൻ റിസർവ്; 515 ഹെക്ടർ കമ്മ്യൂണിറ്റി റിസർവ്

ആനയിറങ്കൽ പ്രദേശത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള വനവകുപ്പ് നിർദേശങ്ങളിൽ കൺസർവേഷൻ റിസർവ്, കമ്മ്യൂണിറ്റി റിസർവ്, ആനത്താര എന്നിവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പുറത്തുവന്നിട്ടുണ്ട് .2026 നവംബറിൽ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ ഉദ്ധരിച്ച 2019-ലെ വനംവകുപ്പ് രേഖകളിൽ:1,375 ഹെക്ടർ വിസ്തൃതിയിലുള്ള കൺസർവേഷൻ റിസർവ് നിർദേശം.
515 ഹെക്ടർ വിസ്തൃതിയിലുള്ള കമ്മ്യൂണിറ്റി റിസർവ് നിർദേശം.
മതികെട്ടാൻ ചോലയും ആനയിറങ്കലും തമ്മിൽ ബന്ധിപ്പിക്കുന്ന 85 ഹെക്ടർ ആനയാത്രാ പാത.എന്നിവ പരാമർശിക്കുന്നുണ്ട്.
കൂടാതെ ആനയിറങ്കൽ ഡാമിന്റെ വാട്ടർ ലൈനുമായി ബന്ധപ്പെട്ട 550 ഹെക്ടർ കെ.എസ്.ഇ.ബി ഭൂമിയും വിവിധ റവന്യൂ പുൽമേടുകളും സംരക്ഷണ നിർദേശങ്ങളുടെ ഭാഗമായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഇവയെല്ലാം അന്തിമമായി വിജ്ഞാപനം ചെയ്ത സംരക്ഷിത മേഖലയാക്കാനാണ് സർക്കാർ നീക്കം .ഇവിടെയാണ് പ്രധാന ചോദ്യം: ആനത്താരയും സംരക്ഷിത മേഖലയുമെന്ന പേരിൽ റവന്യൂ ഭൂമിയുടെ സ്വഭാവം മാറ്റാനുള്ള സംസ്ഥാന സർക്കർ തിരുമാനിച്ചിട്ടുണ്ടോ ?

ചക്കക്കൊമ്പൻ മനുഷ്യജീവന് ഭീഷണി; എന്നിട്ടും അതേ മേഖലയിൽ?

ചിന്നക്കനാൽ മേഖലയിലെ ചക്കക്കൊമ്പന്റെ ആക്രമണങ്ങളും മനുഷ്യ–വന്യജീവി സംഘർഷവും ഗൗരവമേറിയ വിഷയമാണ്.
2023 ജനുവരി 25-ന് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനംവകുപ്പ് വാച്ചർ ശക്തിവേൽ കൊല്ലപ്പെട്ടു ദേവികുളം റേഞ്ചിൽ ഏകദേശം 15 പേരുടെ മരണവുമായി ഈ ആനയെ ബന്ധപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്‌തികരിച്ചിട്ടുണ്ട് .
2026 സെപ്റ്റംബർ 23-ന് പന്തടിക്കളത്തെ ആദിവാസി ഉന്നതിക്ക് സമീപം വിജയൻ എന്ന 47-കാരൻ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഈ സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആനയെ മാറ്റിപ്പാർപ്പിക്കണമെന്നു അവർ ആവശ്യപ്പെട്ടു . ഇതേ തുടർന്ന് അക്രമകാരിയായ കാട്ടാനയെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് മന്ത്രി ഷിബു ബേബി ജോൺ ആവർത്തിച്ച് പ്രസ്താവന നടത്തുകയുണ്ടായി .എന്നാലിൽപ്പോൾ
ആനയുടെ സഞ്ചാരം നിരീക്ഷിക്കാനും റേഡിയോ കോളർ ഘടിപ്പിച്ച് ജനവാസകേന്ദ്രത്തിൽ തന്നെ അനക്ക് സുരഷിതാ താവളം ഒരുക്കാനാണ് വനം വകുപ്പ് തീരുമാനം .റേഡിയോ കോളർ ഘടിപ്പിക്കുന്നത് ആനയുടെ സഞ്ചാരം നിരീക്ഷിക്കാൻ സഹായിക്കും. എന്നാൽ ആനയുടെ സാന്നിധ്യം മൂലം മനുഷ്യജീവന് ഉണ്ടാകുന്ന ഭീഷണി ഇല്ലാതാക്കാൻ അതുമാത്രം മതിയാകുമോ?ഇക്കാര്യത്തി സർക്കാർ നിലപാട് എന്താണ് ?

ആന താരയുടെ ഒളിച്ചുകടത്തൽ
പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തമായ പദ്ധതികയെന്നപേരിൽ ആന താര സൃഷിട്ടിക്കാലിന്റെ പ്രാരംഭ നടപടി കളാണ് ചിന്നക്കനാലിൽ വനം വകുപ്പ് ചക്കകൊമ്പന്റെ പേരിൽ തുടക്കമിട്ടിട്ടുള്ളത് .2022 ൽ മതികെട്ടാൻ ചോലയിൽനിന്ന് തൊണ്ടിമല, ശങ്കരപാണ്ട്യമെട്ട്, പൂപ്പാറ വഴി ആനയിറങ്കലിലേക്ക് കാട്ടാനകൾ സഞ്ചരിച്ചിരുന്നുവെന്ന് പറഞ്ഞാണ് വനംവകുപ്പ് ആനത്താര വികസനപദ്ധതി പ്രഖ്യാപിച്ചിരുന്നത് .
മനുഷ്യ–ആന സംഘർഷം കുറക്കാനെന്നപേരിൽ മതികെട്ടാൻ–ആനയിറങ്കൽ ആനത്താരയും സോളാർ വേലികളും ആനകൾക്ക് സഞ്ചരിക്കാൻ സഹായിക്കുന്ന അണ്ടർപാസുകളും ഉൾപ്പെട്ട നിർദേശങ്ങളാണ് അന്ന് മുന്നോട്ടുവച്ചത്.ഇപ്പോൾ വീണ്ടും ആനയിറങ്കൽ–ചിന്നക്കനാൽ മേഖലയിൽ ആനത്താര പുനഃസ്ഥാപിക്കൽ, അനധികൃത കൈയേറ്റങ്ങൾ നീക്കംചെയ്യൽ, പ്രകൃതിദത്ത സസ്യവൽക്കരണം തുടങ്ങിയ വിഷയങ്ങൾ വനംവകുപ്പ് സജീവമാകുന്നു.

2026 ഒക്ടോബറിൽ ഇടുക്കിയിലെ ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്ര മാസ്റ്റർ പ്ലാൻ സംബന്ധിച്ച വനം വകുപ്പിന്റെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.ഈ നീഗൂഢ നീക്കളങ്ങളുടെ പശ്ചാത്തലത്തിൽ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് അതേ മേഖലയിൽ നിലനിർത്താനുള്ള തീരുമാനം മനുഷ്യനെ രക്ഷിക്കാനല്ല മറിച്ച് ആന താരാ പദ്ധതി തുടക്കമാണിതെന്ന് ചിന്നക്കനാലുകാർ മാത്രമല്ല കേരളാ സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു .

വനവൽക്കരണം: റവന്യൂ ഭൂമിയുടെ ഭാവി എന്ത്?

ആനയിറങ്കൽ, ചിന്നക്കനാൽ മേഖലകളിലെ ഭൂമിയുടെ വർഗീകരണം സംബന്ധിച്ച് നിർണായകമായ ചോദ്യങ്ങളുണ്ട്.വനംവകുപ്പിന്റെ സംരക്ഷണ പദ്ധതികൾക്ക് കീഴിൽ റവന്യൂ ഭൂമികളിലും പുൽമേടുകളിലും സ്വാഭാവിക സസ്യവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവരണം.റവന്യൂ ഭൂമിയിൽ വനവൽക്കരണം നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടോ? ഇതുമായി ബന്ധപ്പെട്ട നിയമസഭാ ചർച്ച ചെയ്തട്ടുണ്ടോ ഇടുക്കിയിലെ ജനപ്രതിനിധികൾക്ക് അറിവുമോ? ഏത് ഏജൻസിയാണ് പദ്ധതി നടപ്പാക്കുന്നത്?

ആനത്താരയ്ക്കായി എത്ര ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്?
കർഷകരുടെയും ആദിവാസികളുടെയും (301 കോളനി) കൈവശമുള്ള ഭൂമി പദ്ധതിയിൽ ഉൾപെട്ടതായി വനവകുപ്പ് പറയുന്നു .
വനവൽക്കരണത്തിനും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കലിനും വിദേശ ഫണ്ടോ കേന്ദ്രസർക്കാർ ഗ്രാന്റോ ലഭിക്കുന്നുണ്ടോ?
പദ്ധതിയുടെ ഡി.പി.ആർ, സാമ്പത്തിക സ്രോതസ്സ്, കാലാവധി എന്നിവ എന്താണ്?
ഇവയ്ക്കുള്ള മറുപടി ലഭിക്കാതെ ഒരു വനവൽക്കരണ പദ്ധതിയെയും ഭൂമിയേറ്റെടുക്കൽ പദ്ധതിയെയും ഒരേ അർഥത്തിൽ കാണാൻ കഴിയില്ല. അതേസമയം, വനസംരക്ഷണത്തിന്റെ പേരിൽ ജനങ്ങളുടെ ഭൂമി ആവകാശംകവരുന്ന നടപടി വലി ജനരോക്ഷം വിളിച്ചു വരുത്തും .

ആദിവാസികളുടെയും കർഷകരുടെയും അവകാശങ്ങൾ ആരാണ് സംരക്ഷിക്കുക ?

ആനയിറങ്കൽ മേഖലയിൽ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത താമസവും വനവുമായുള്ള സഹവർത്തിത്വവും സംബന്ധിച്ച് കേരള ഹൈക്കോടതി പരിഗണിച്ചിട്ടുള്ള രേഖകൾ ശ്രദ്ധേയമാണ്.

2023-ലെ ഹൈക്കോടതി നടപടികളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോർട്ടിൽ ആനയിറങ്കൽ മേഖല ആദിവാസി മുത്തുവാൻ സമൂഹത്തിന്റെ പരമ്പരാഗത താമസമേഖലയായിരുന്നുവെന്നും അശാസ്ത്രീയമായ പുനരധിവാസ നടപടികൾ മനുഷ്യ–വന്യജീവി സംഘർഷം വർധിപ്പിച്ചുവെന്നുമുള്ള നിരീക്ഷണങ്ങൾ തിരുകി കയറ്റിയിട്ടുണ്ട് .ചിന്നക്കനാലിൽ ആദിവാസികൾ മാത്രമല്ല അവിടെത്തെ താമസക്കാർ ആദിവാസികളെക്കൂടാതെ ആയിരകണക്കിന് സാധാരണമനുഷ്യരും രണ്ടു നൂറ്റാണ്ടായി ഇവിടെ താമസിച്ചു വരുന്നുണ്ടെന്നു ജനസഞ്ചയത്തെ മറന്നാണ് ഇത്തരം റിപ്പോർട്ട് തല്ലിക്കുട്ടിയതു എന്ന് നിസംശയം പറയാം ,ആനകൾക്ക് സംരക്ഷണം വേണം സഞ്ചാരസ്വാതന്ത്ര്യം വേണം. എന്നാൽ അതുപോലെ ജനങ്ങൾക്കും അവരുടെ പരമ്പരാഗത ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്.പുതുതായി ആനത്താര സൃഷ്ടിക്കുമ്പോൾ, ആദിവാസികളുടെയും മറ്റുള്ളവരുടെയും ഭൂമിയും ഉപജീവനവും സാമൂഹികാവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടും എന്നതിന് സർക്കാർ വ്യക്തമായ മറുപടി നൽകണം.

വനവൽക്കരണത്തിന്റെ ഇരകളായി മനുഷ്യരും വന്യജീവികളും !
ചക്കക്കൊമ്പനെ ആനയിറങ്കലിൽ നിലനിർത്തുന്നതിന് പിന്നിൽ എന്ത്?

സ്വാഭാവിക പുൽമേടുകൾ നശിപ്പിച്ച വനവൽക്കരണത്തിന്റെ ചരിത്രം പരിശോധിക്കണം.ചിന്നക്കനാലിൽ മനുഷ്യജീവന് ഭീഷണിയായി മാറിയ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് അതേ മേഖലയിൽ തന്നെ നിലനിർത്താനുള്ള വനംവകുപ്പിന്റെ തീരുമാനം വലിയൊരു പരിസ്ഥിതി–ഭൂവിനിയോഗ ചർച്ചയ്ക്ക് വഴിതുറക്കുകയാണ്.ഒരു കാട്ടാനയെ എവിടെ നിലനിർത്തണം എന്നതിലുപരി, എന്തുകൊണ്ടാണ് ഇടുക്കിയിലെ മലയോര മലനിരകളിൽ വന്യജീവിആക്രമണം ഇത്രയധികം വർധിച്ചത് എന്ന ചോദ്യത്തിനു വനവകുപ്പുതന്നെ കാരണം നിസ്സംശയം പറയേണ്ടി വരും

മന്നവൻചോല, ആനമുടി ചോല, മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചിന്നക്കനാൽ തുടങ്ങിയ മേഖലകളിലെ സ്വാഭാവിക പുൽമേടുകൾക്ക് കഴിഞ്ഞ പതിറ്റാണ്ടുകളിൽ വനം വകുപ്പ് കൊണ്ടുവന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ഈ സംഘർഷത്തിന്റെ പാരിസ്ഥിതിക പശ്ചാത്തലം വ്യക്തമാകും.സ്വാഭാവിക പുൽമേടുകളിലും ചോലവനങ്ങളിലും യൂക്കാലിപ്റ്റസ്, വാറ്റിൽ, അക്കേഷ്യ തുടങ്ങിയ വിദേശ ഇനങ്ങൾ വ്യാപകമായി നട്ടുപിടിപ്പിക്കുകയും പിന്നീട് അവയിൽ ചിലത് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുകയും ചെയ്തിട്ടുണ്ട്.ഈ മേഖലയിൽ ഏകദേശം 40000 ഹെക്ടർ പ്രദേശത്താണ് അധിനിവേശ സസ്യമായ യൂക്കാലി മരങ്ങൾ സ്വാഭാവിക വനം നശിപ്പിച്ചു വനം വകുപ്പ് തന്നെ കൃഷിയിറക്കിയിട്ടുള്ളത് .

ഈ മാറ്റം മൃഗങ്ങളുടെ ഭക്ഷണം, ജലലഭ്യത, സഞ്ചാരപാത, ആവാസവ്യവസ്ഥ എന്നിവയെ ബാധിച്ചിട്ടുണ്ട് ? അധിനിവേശ സസ്യം തഴച്ച്‌ വളർന്നത് വന്യജീവികൾക്ക് പഴയ ആവാസമേഖലയിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നപ്പോൾ കൂടുതൽ തീറ്റയും ജലവും മുള്ള ചിന്നക്കനാൽ ഉൾപ്പെടെയുള്ള ജനവാസമേഖലകളിലേക്ക് അവ പലായനം ചെയ്യുകയാണ് ഉണ്ടായത് .
വനവകുപ്പ് മറച്ചുവയ്ക്കുന്ന ഈ വിഷയത്തിലാണ് ഇപ്പോൾ ശാസ്ത്രീയ പഠനവും ഔദ്യോഗിക അന്വേഷണവും ആവശ്യമായിവരുന്നത് .വനവകുപ്പു വരുത്തി വച്ച വിനക്ക് ആദിവാസികളും സാധാരണക്കാരും എന്തിന് ഇരകളാകണം ?.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിസ്ഥിതി സ്നേഹം വിളമ്പുന്ന വനം വകുപ്പും തീര്വ്വ പരിസ്ഥിതി സംഘടനകളും എന്തുകൊണ്ടാണ് സ്വാഭിക വനത്തിന്റെ പുനഃസ്ഥാപനത്തിനായി ഒന്ന് ചെയ്യാത്തത് . ഒരക്ഷരം ഉരിയാടാത്തത് .

സ്വാഭാവിക പുൽമേടുകളെ മരത്തോട്ടങ്ങളാക്കിയ ചരിത്രം

ചിന്നക്കനാലുമായി ചേർന്നുകിടക്കുന്ന മൂന്നാർ–മറയൂർ–മന്നവൻചോല മലനിരകളിലെ പ്രദേശങ്ങൾ പശ്ചിമഘട്ടത്തിലെ അതീവ സവിശേഷമായ പരിസ്ഥിതി മേഖലയാണ്.ഇവിടെ ചോലവനങ്ങളും പുൽമേടുകളും പരസ്പരം ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു പ്രത്യേക ആവാസവ്യവസ്ഥയുണ്ടായിരുന്നു . ഈ പുൽമേടുകൾ വെറും തരിശുഭൂമികളല്ല. ജലസംഭരണം, മണ്ണിന്റെ സംരക്ഷണം, വന്യജീവികളുടെ ഭക്ഷണം, ജൈവവൈവിധ്യം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകളാണ്.ഇവയെല്ലാം തകിടം മറിച്ചത് വനം വകുപ്പാണ്

വ്യവസായ ആവശ്യങ്ങൾക്കും തടി, പൾപ്പ്, പേപ്പർ വ്യവസായങ്ങൾക്കുമുള്ള അസംസ്കൃത വസ്തുക്കൾ ഉൽപ്പാദിപ്പിക്കാനായി വനത്തിൽ യൂക്കാലിപ്റ്റസ്, വാറ്റിൽ, അക്കേഷ്യ തുടങ്ങിയ അതിവേഗം വളരുന്ന വിദേശ ഇനങ്ങൾ വ്യാപകമായി നട്ടുപിടിപ്പിച്ചു.
കേരള വനംവകുപ്പിന്റെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോർട്ടിൽ മൂന്നാർ – പീരുമേട് മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകളെ തരിശുഭൂമികളായി കണക്കാക്കി യൂക്കാലിപ്റ്റസ്, വാറ്റിൽ തോട്ടങ്ങൾ സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട് .ഇതിലൂടെ ആ പ്രദേശങ്ങളുടെ പാരിസ്ഥിതികവും ജലശാസ്ത്രപരവുമായ സ്വഭാവത്തിന് പ്രതികൂലമായ മാറ്റങ്ങളുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് ഇന്ന് വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കണമെന്ന് പറയുന്ന അതേ വനംവകുപ്പിന്റെ ചരിത്രത്തിൽ തന്നെ പ്രകൃതിദത്ത പുൽമേടുകളെ ഏകവിളത്തോട്ടങ്ങളാക്കി മാറ്റിയ ഒരു അധ്യായമുണ്ട്.അതിനു ഇരകളിയിട്ടുള്ളത് മലയോരത്തെ സാധരണ മനുഷ്യർ മാത്രമാണ് ,

മന്നവൻചോല മേഖലയിലെ പുൽമേടുകൾക്ക് സംഭവിച്ച മാറ്റം പ്രത്യേകമായി പഠിക്കേണ്ടതാണ്.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപ്പോർട്ട് 2006-ൽ മന്നവൻചോലയിലെ 1,750 മീറ്ററിൽ താഴെയുള്ള പുൽമേടുകളിൽ വാറ്റിൽ വ്യാപകമായി കടന്നുകയറിയതായും 2,000 മീറ്ററിന് മുകളിലുള്ള ചില പുൽമേടുകളിൽ യൂക്കാലിപ്റ്റസ് വ്യാപിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.ഇത് സ്വാഭാവിക ചോല–പുൽമേട് ആവാസവ്യവസ്ഥയ്ക്ക് ഉണ്ടായ മാറ്റത്തിന്റെ ശാസ്ത്രീയ രേഖയാണ്.വാറ്റിൽ വെറുമൊരു മരമല്ല. വ്യാപകമായി പടരുമ്പോൾ സ്വാഭാവിക സസ്യസമൂഹത്തെ ഇല്ലാതാക്കാനും തദ്ദേശീയ സസ്യങ്ങളുടെ വളർച്ച തടസ്സപ്പെടുത്താനും കഴിയുന്ന വിദേശ ഇനമാണ്.

1981-ൽ അക്കേഷ്യ മെർണ്സി (Acacia mearnsii) വനമേഖലയിലെ പുൽമേടുകൾ സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ കേരളത്തിൽ കൊണ്ടുവന്നതായും പിന്നീട് മൂന്നാർ –മറയൂർ വനമേഖലകളിൽ ഏകദേശം 3,200 ഹെക്ടറിലേക്ക് വ്യാപിച്ചതായും FAO (ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന) പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.വാറ്റിൽകാടുകളിൽ പക്ഷികളും കാട്ടുപോത്ത്, മാൻ തുടങ്ങിയ മൃഗങ്ങളും വിത്തുവിതരണത്തിന് സഹായിച്ചതോടെ വാറ്റിൽ സ്വാഭാവിക ചോലവനങ്ങളിലേക്കും വ്യാപിച്ചു. തദ്ദേശീയ സസ്യങ്ങളെ അത് ഇല്ലാതാക്കിതായും പഠനം ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവിക പുൽമേടുകൾ സംരക്ഷിക്കേണ്ട വനമേഖലകളിൽ അധിനിവേശ സ്വഭാവമുള്ള വിദേശ സസ്യങ്ങൾ നട്ടുപിടിപ്പിച്ച വനം വകുപ്പ് തീരുമാനത്തിന് ആരാണ് ഉത്തരവാദി? മലയോരവാസികളാണോ ?

ആനമുടി ചോല: 855 ഹെക്ടറിലധികം വിദേശ ഏകവിളത്തോട്ടങ്ങൾ
ആനമുടി ചോല ദേശീയോദ്യാനത്തിന്റെ മാനേജ്മെന്റ് പ്ലാനിൽ തന്നെ വിദേശ സസ്യങ്ങളുടെ വ്യാപനം പ്രധാന ഭീഷണിയായി രേഖപ്പെടുത്തിയിട്ടുണ്ട്.പാർക്കിന്റെ വിജ്ഞാപിത അതിർത്തിക്കുള്ളിലെ തോട്ടങ്ങളുടെ കണക്കുകൾ:

യൂക്കാലിപ്റ്റസ് – 365. 995 ഹെക്ടർ.

വാറ്റിൽ – 455. 60 ഹെക്ടർ.

പൈൻ – 23. 83 ഹെക്ടർ.

മറ്റു തോട്ടങ്ങൾ – 10 ഹെക്ടർ.

ആകെ – 855. 425 ഹെക്ടർ.

യൂക്കാലിപ്റ്റസും വാറ്റിലും സ്വാഭാവിക സസ്യജാലത്തിലേക്ക് വ്യാപിക്കുന്നതും വേനൽക്കാലത്ത് തീപിടിത്തസാധ്യത വർധിപ്പിക്കുന്നതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതും മാനേജ്മെന്റ് പ്ലാനിൽ ചൂണ്ടിക്കാട്ടുന്നു.
ഇത് വളരെ പ്രധാനപ്പെട്ട രേഖയാണ്. കാരണം ആനമുടി ചോല ദേശീയോദ്യാനത്തിനുള്ളിൽ തന്നെ സ്വാഭാവിക ആവാസവ്യവസ്ഥയും വിദേശ ഏകവിളത്തോട്ടങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നുവെന്ന് വനംവകുപ്പിന്റെ രേഖ വ്യക്തമാക്കുന്നു.

സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ടാൽ വന്യജീവികൾ എവിടേക്ക് പോകും?

ഒരു വന്യജീവിയുടെ ആവാസവ്യവസ്ഥ എന്നത് മരങ്ങൾ നിറഞ്ഞ ഒരു പ്രദേശം മാത്രമല്ല.അതിന് ആവശ്യമായത്:
സ്വാഭാവിക ഭക്ഷണസ്രോതസ്സുകൾ.വർഷം മുഴുവൻ ലഭ്യമായ ജലസ്രോതസ്സുകൾ.സുരക്ഷിതമായ സഞ്ചാരപാതകൾ.
വിശ്രമിക്കാനും പ്രജനനം നടത്താനുമുള്ള ഇടങ്ങൾ.വ്യത്യസ്ത സസ്യസമൂഹങ്ങൾ ഉൾക്കൊള്ളുന്ന പരിസ്ഥിതി.ഇവയിൽ ഏതെങ്കിലും ഘടകത്തിന് വലിയ മാറ്റമുണ്ടായാൽ വന്യജീവികളുടെ സഞ്ചാരത്തിലും ഭക്ഷണശീലങ്ങളിലും മാറ്റം സംഭവിക്കാം.

യൂക്കാലിപ്റ്റസ്, വാറ്റിൽ തുടങ്ങിയ ഏകവിളത്തോട്ടങ്ങൾ സ്വാഭാവിക പുൽമേടുകളെ മാറ്റിസ്ഥാപിച്ചതുവഴി ആനകൾക്കും മറ്റു സസ്യഭുക്കുകൾക്കും ലഭ്യമായ ഭക്ഷണത്തിന്റെ സ്വഭാവത്തിലും അളവിലും വ്യത്യാസമുണ്ടാകാം.അതോടൊപ്പം ആവാസവ്യവസ്ഥയുടെ വിഘടനവും വനഭൂമിയിലെ മനുഷ്യ ഇടപെടലുകളും സഞ്ചാരപാതകളിലെ തടസ്സങ്ങളും വന്യജീവികളെ പുതിയ മേഖലകളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചു .ഇതിന്റെ ഫലമായി ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ, മൂന്നാർ തുടങ്ങിയ ജനവാസമേഖലകളിൽ വന്യജീവികളുടെ സാന്നിധ്യം വർദ്ധിപ്പിച്ചു .

കേരള വനംവകുപ്പിന്റെ 2022-ലെ മനുഷ്യ–വന്യജീവി സംഘർഷ നിയന്ത്രണ നിർദേശം തന്നെ ആനകളുടെ ആവാസവ്യവസ്ഥയുടെ ശോഷണം, പുൽമേടുകൾ തോട്ടങ്ങളാക്കി മാറ്റൽ, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, വിദേശ ഏകവിളത്തോട്ടങ്ങൾ എന്നിവ മനുഷ്യ–ആന സംഘർഷം വർധിപ്പിക്കുന്ന ഘടകങ്ങളായി അംഗീകരിക്കുന്നുണ്ട്.എന്നാൽ ചെയ്ത തെറ്റ് തിരുത്തൽ മലയോരവാസികളെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച്‌ ദുരന്ത നിവാരണ
പൗരന്റെ ഭരണഘടനാ അവകാശങ്ങളെ നിക്ഷേധിച്ച് അടിച്ചമർത്തൽ പ്രക്രിയയാണ് കേരളാ സർക്കാർ നടപ്പാക്കുന്നത് .

സാമൂഹ്യ വനവൽക്കരണം: ആദിവാസികൾക്ക് എന്ത് നേട്ടമുണ്ടായി?

കേരളത്തിൽ 1980 -82-ൽ സാമൂഹ്യ വനവൽക്കരണ വിഭാഗം രൂപീകരിച്ചത് ലോകബാങ്കിന്റെ പിന്തുണയോടെയായിരുന്നു.
കർഷകർക്ക് തൈകൾ വിതരണം ചെയ്യുക, പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, കാർഷിക വനവൽക്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.എന്നാൽ സാമൂഹ്യ വനവൽക്കരണം, വ്യവസായ ആവശ്യത്തിനുള്ള തോട്ടവൽക്കരണം, വനഭൂമിയിലെ വിദേശ ഏകവിളത്തോട്ടങ്ങൾ,സൃഷ്ടിക്കൽ മാത്രമായി വനം വകുപ്പ് തകിടം മറിച്ചു .സാമൂഹ്യ വനവൽക്കരണം തലത്തിരിഞ്ഞപ്പോൾ ആദിവാസികളുടെ പരമ്പരാഗത വനവിഭവ ശേഖരണം, കന്നുകാലി മേയ്ക്കൽ, ഇന്ധനശേഖരണം, ഭക്ഷ്യസസ്യങ്ങളുടെ ശേഖരണം തുടങ്ങിയവയ്ക്ക് ആഘാതമുണ്ടാക്കി .വനംവകുപ്പിന്റെ തന്നെ പരിസ്ഥിതി പുനഃസ്ഥാപന നയരേഖയിൽ വനങ്ങളുടെ പഴയ ഭരണരീതികൾ പല സ്ഥലങ്ങളിലും വനാശ്രിത ജനങ്ങളെ അവരുടെ ഉപജീവന ആവശ്യങ്ങളിൽനിന്ന് അകറ്റിയെന്നും അതുവഴി ജനങ്ങളും വനംവകുപ്പും തമ്മിൽ സംഘർഷമുണ്ടായെന്നും വ്യക്തമാക്കുന്നുണ്ട്.
അതുകൊണ്ട് വനവൽക്കരണത്തിന്റെ വിജയപരാജയങ്ങൾ മരങ്ങളുടെ എണ്ണത്തിൽ മാത്രം അളക്കാനാവില്ല. ആ വനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടായി എന്നതും പരിശോധിക്കണം.

വനവൽക്കരണത്തിന്റെ ഇരകൾ

ആദിവാസികളും കൂടിയേറ്റകർഷകരും ഉൾപ്പെടെയുള്ള വലിയ സമൂഹങ്ങൾ തലമുറകളായി ഇടുക്കിയിലെ വനമേഖലകളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്.അവരുടെ ജീവിതം കാടുമായി ബന്ധപ്പെട്ട ഭക്ഷണം, ഔഷധസസ്യങ്ങൾ, വനവിഭവങ്ങൾ, പരമ്പരാഗത സഞ്ചാരപാതകൾ എന്നിവയെ ആശ്രയിച്ചായിരുന്നു.സ്വാഭാവിക പുൽമേടുകളും ചോലവനങ്ങളും മാറ്റി വിദേശ ഏകവിളത്തോട്ടങ്ങൾ വ്യാപിപ്പിക്കുകയും വനമേഖലകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തപ്പോൾ പരമ്പരാഗത ഉപജീവനത്തിന് വിഘ്‌നം സൃഷ്ടിക്കപ്പെട്ടു .
ചിന്നക്കനാലിലെ കാട്ടാന ആന അക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഒരു കാര്യം വ്യക്തമാകുന്നു: വന്യജീവി സംരക്ഷണത്തിന്റെ പേരിൽ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്നും സർക്കാരിന് ഒഴിവാക്കാനാവില്ല.മനുഷ്യനെ സംരഷിക്കാനെന്ന പേരിൽ കാട്ടികൂട്ടുന്ന വനവൽക്കറാണ് പദ്ധതിയുടെ ഒളിച്ചുകടത്തൽ ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം ,ചിന്നക്കനാലിലെ മനുഷ്യർ വന്യജീവി സംഘർഷത്തിന്റെ ഇരകളാക്കി മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞു അവർക്ക് നഷ്ടപരിഹാരവും സുരക്ഷയും ഭൂമിയവകാശവും ഉറപ്പാക്കുകയും വേണം.അല്ലാതെ തീര്വ്വ പരിസ്‌ഥിതി വാദിയായ കുറെ ഉദ്യോഗസ്ഥനെ കെട്ടഴിച്ചുവിട്ടു നാടിളക്കി മനുഷ്യവേട്ട നടത്തുകയല്ല ഒരു ജനതിപത്യ സർക്കാർ ചെയ്യേണ്ടത് .

പുൽമേടുകൾ നശിപ്പിച്ച് വിദേശ അധിവേശ തോട്ടങ്ങൾ സൃഷ്ടിച്ചതിന്റെ തെറ്റ് സർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിൽ, അതിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതം വിലയിരുത്തി പുനഃസ്ഥാപനം നടപടികളാണ് വേണ്ടത് അതിനു പകരം കയ്യേറ്റക്കാരെ സംരക്ഷിച്ച് പാവപ്പെട്ടവന്റെ വേലി പൊളിച്ച് കേമത്തകാണിക്കല്ല വേണ്ടത്

ആനയിറങ്കൽ ദേശീയോദ്യാന നിർദേശത്തിൽ 3,096.23 ഏക്കർ ഭൂമി ഉൾപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.ആദിവാസി പുനരധിവാസ പദ്ധിക്കായി അനുവദിച്ച 1490 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട വിഷയവും ഇതോടൊപ്പം ഉയർന്നിരുന്നു.കൂടാതെ 1,375 ഹെക്ടർ കൺസർവേഷൻ റിസർവ്, 515 ഹെക്ടർ കമ്മ്യൂണിറ്റി റിസർവ്, 85 ഹെക്ടർ ആനയാത്രാ പാത തുടങ്ങിയ നിർദേശങ്ങളെക്കുറിച്ചും വിശദമായ പരിശോധന ആവശ്യമാണ്. ഇടതു സർക്കാർ കൊണ്ടുവന്ന വന വൽക്കരണ പദ്ധിതികൾ റദ്ദുചെയ്യുമെന്നു ഉറപ്പു പറഞ്ഞു അധികാരത്തിലേറിയ വി ഡി സതീശൻ സർക്കാർ എപ്പോൾ കട്ടി കൂട്ടുന്നത് കാടത്വം എന്നേ വിശേഷിപ്പിക്കാനാകു .

സർക്കാരിനോട് ഉയരുന്ന പ്രധാന ചോദ്യങ്ങൾ

ചക്കക്കൊമ്പനെ മറ്റൊരു വനമേഖലയിലേക്ക് മാറ്റാനുള്ള തീരുമാനം എന്തുകൊണ്ട് മാറ്റി?

റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ അതേ മേഖലയിൽ നിലനിർത്താനുള്ള ശാസ്ത്രീയ പഠനം എന്താണ്?
റേഡിയോ കോളർ ഘടിപ്പിച്ചശേഷം ചക്ക കൊമ്പൻ മനുഷ്യ ജീവൻ ആപത്തുണ്ടാക്കില്ലന്നു എന്താണ് ഉറപ്പ് ?
വീണ്ടും മനുഷ്യജീവന് ഭീഷണിയുണ്ടായാൽ സ്വീകരിക്കുന്ന അടിയന്തര നടപടി എന്താണ്?
ആനയിറങ്കലിലെ 3,096.23 ഏക്കർ ദേശീയോദ്യാന നിർദേശം ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലുണ്ടോ?

1490 ഏക്കർ ഭൂമിയിലെ ആദിവാസി പുരധിവാസ പദ്ധതിയുടെ ഇപ്പോഴത്തെ നിയമപരമായ സ്ഥിതി എന്താണ്?

1,375 ഹെക്ടർ കൺസർവേഷൻ റിസർവ്, 515 ഹെക്ടർ കമ്മ്യൂണിറ്റി റിസർവ് നിർദേശങ്ങൾ ഏത് ഘട്ടത്തിലാണ്?
ആനയിറങ്കൽ–മതികെട്ടാൻ ചോല ആനത്താരയ്ക്കായി എത്ര ഭൂമി ആവശ്യമാണ്? ഈ പദ്ധതികൾക്ക് കേന്ദ്രസർക്കാരിൽനിന്നോ വിദേശ ഏജൻസികളിൽനിന്നോ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ?
ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നിർദേശമുണ്ടോ?
ഈ പദ്ധതികളിൽ ജനപ്രതിനിധികൾക്കും തദ്ദേശവാസികൾക്കും പങ്കാളിത്തമുണ്ടോ?
കാടിനെ സംരക്ഷിക്കണം; മനുഷ്യനെയും സംരക്ഷിക്കണം

മൂന്നാറിലെ സ്വാഭാവിക പുൽമേടുകൾ, മന്നവൻചോലയിലെ ചോലവനങ്ങൾ, ആനമുടി ചോല ദേശീയോദ്യാനം, ചിന്നക്കനാലിലെ ആദിവാസി കുടിയിരുപ്പുകൾ, ആനയിറങ്കൽ റിസർവോയർ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒരു വലിയ പരിസ്ഥിതി മേഖലയാണ്.

ഈ മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സംഭവിച്ച മാറ്റങ്ങൾ, വിദേശ സസ്യങ്ങളുടെ വ്യാപനം, വന്യജീവികളുടെ ഭക്ഷണലഭ്യത, സഞ്ചാരപാതകളിലെ തടസ്സങ്ങൾ, മനുഷ്യവാസ മേഖലകളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം എന്നിവയെല്ലാം സമഗ്രമായി പഠിക്കണം.അതിന് എപ്പോൾ ചില പരിസ്ഥിതി തീർവ്വ വാദികൾ നടത്തുന്ന കോമാളിത്തരങ്ങളല്ല വേണ്ടത് .

വനവൽക്കരണത്തിന്റെ പേരിൽ പ്രകൃതിദത്ത പുൽമേടുകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തണം. ആനത്താരയുടെ പേരിൽ ആദിവാസികളുടെയും കർഷകരുടെയും ഭൂമിയവകാശം നിഷേധിക്കരുത്. വന്യജീവികളുടെ സംരക്ഷണത്തിന്റെ പേരിൽ ഇനിയും മനുഷ്യജീവൻ ബലികൊടുക്കാനും പാടില്ല.

വനവകുപ്പിന്റെ കൂപമണ്ടുക ബുദ്ധിയിലൂടെ പ്രകൃതിയെ നശിപ്പിച്ച നയങ്ങളുടെ വില മനുഷ്യരും വന്യജീവികളും ഒരുപോലെ നൽകേണ്ടിവരുന്ന സാഹചര്യം നിലനിക്കുന്നതിനാൽ പ്രദേശവാസികൾക്കെതിരെയുള്ള നടപടി ഉടൻ അവസാനിപ്പിച്ചു ജനങ്ങളുടെ സ്‌വൈര്യജീവിതം ഉറപ്പാക്കാൻ സർക്കാർ തയ്യറാകണം

ചക്കക്കൊമ്പന്റെ സഞ്ചാരം നിരീക്ഷിക്കാൻ റേഡിയോ കോളർ ഘടിപ്പിക്കുന്നതിന് അപ്പുറം, ഇടുക്കിയിലെ വനവൽക്കരണ ചരിത്രവും സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശവും വന്യജീവി ആക്രമണത്തിന്റെ യഥാർഥ കാരണങ്ങളും അന്വേഷിക്കാൻ സർക്കാർ തയ്യാറാകാണം ? മദപ്പാടിളകിയ കാട്ടാനകൾക്കാൾ മോശമായി ജനങ്ങളോട് പെരുമാറുന്ന ഉദ്യോഗസ്ഥ സംഘത്തെ നിലക്ക് നിർത്താൻ യു ഡി എഫ് സർക്കാർ തയ്യറായില്ലങ്കിൽ ചിന്നക്കനാലിൽ കത്തുന്ന പ്രതിഷേധം മലയോര മേഖല ഉൾപ്പെടുന്ന 73 നിയമസഭാ മണ്ഡലങ്ങളിലും ആളിക്കത്തും തീർച്ച ,

You might also like

-