കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകോടതി

കാലടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ആഹ്‌ളാദ പ്രകടനം നടക്കുകയാണ്

കൊച്ചി| കാലടി സര്‍വകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം. കാലടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ആഹ്‌ളാദ പ്രകടനം നടക്കുകയാണ്. നിരാഹാര സമരമിരുന്ന വിദ്യാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുകയാണ്.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് സര്‍വകലാശാലയുടെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ ഉത്തരവുകളും ശിക്ഷാനടപടികളും റദ്ദാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഉടനടി തന്നെ ക്ലാസുകളില്‍ പ്രവേശിക്കാനാകും. നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്കായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ സര്‍വകലാശാലയോ

നിരാഹാര സമരം 22 ദിവസം പിന്നിടുന്ന വേളയിലാണ് അനുകൂല വിധി എത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സര്‍വകലാശാല എടുത്ത തീരുമാനവും റദ്ദാക്കി. വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും നടപടി പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കി. 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാൻ ഉള്ള അവസരമാകരുതതെന്നും ഉത്തരവില്‍ പറയുന്നു.

You might also like

-