പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി പറയുന്നു.

0

കൊച്ചി| പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി പറയുന്നു.

കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്. പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

You might also like

-