ചിന്നക്കനാലിലെ ആനയ്ക്ക് സംരക്ഷണം; മാങ്കുളത്തെ ആനയ്ക്ക് ദയാവധം .കാട്ടാന സംരക്ഷണത്തിലും ഇരട്ടത്താപ്പ്?

ഇടുക്കിജില്ലയിലെ അടുത്തിടെ ഉണ്ടായ രണ്ട്  വ്യത്യസ്ത സംഭവങ്ങളിലെക്കാണ് പ്രേഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത് ? കാട്ടാനയുടെ ജീവന് വിലയിടുന്നത് അതിന്റെ പേരും സ്ഥലവും നോക്കിയാണോ? ഏതെങ്കിലും ഒരു പ്രത്യക പ്രദേശത്ത്‌ ജീവിക്കുന്ന കാട്ടാനകൾക്ക് പ്രത്യക പരിഗണ ഉണ്ടോ ? മനുഷ്യ ജീവനേക്കാൾ പ്രധാനമാണോ വന്യ ജീവി സംരക്ഷണം ? മനുഷ്യജീവനും വന്യമൃഗങ്ങളുടെ ജീവനും ഒരുപോലെ പ്രധാനമല്ലേ? വനസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ഭൂവിനിയോഗ മാറ്റങ്ങളുടെ യഥാർഥ ലക്ഷ്യമെന്താണ്?

ഇന്ത്യാവിഷൻ മീഡിയ എഡിറ്റോറിയൽ

“പാഴായ വെടി …വഴങ്ങാതെ ചക്കകൊമ്പൻ ,,,ചിന്നക്കനാലിൽ ഭീതി പടർത്തുന്ന കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യംതാത്കാലികമായി അവസാനിപ്പിച്ചു,ചക്കക്കൊമ്പന് വേണ്ടി തിരുവനന്തപുരത്ത് പ്രതിഷേധം;കോടതിയിൽ ഹർജി ,ആനയെ രക്ഷിക്കാന് എന്നാവശ്യപ്പെട്ട് മൃഗസ്നേഹികൾ രംഗത്തിറങ്ങി
മാങ്കുളത്ത് മുറിവേറ്റ പിടിയാനയ്ക്ക് ചികിത്സ നൽകാതെ ദയാവധം നടപ്പാക്കിയതിലെ സംസ്ഥാന വകുപ്പിയിലെ ഇരട്ടത്താപ്പ് ചിന്നക്കനാലിൽ വനവൽക്കരണത്തിന് റവന്യൂ ഭൂമിയിൽ സെക്ഷൻ 4 നോട്ടിഫിക്കേഷൻ വിജ്ഞാപനങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ത്? എഡിറ്റോറിയൽ സമഗ്രമായി പരിശോധിക്കുന്നത്

ഇടുക്കിജില്ലയിലെ അടുത്തിടെ ഉണ്ടായ രണ്ട്  വ്യത്യസ്ത സംഭവങ്ങളിലെക്കാണ് പ്രേഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത് ? കാട്ടാനയുടെ ജീവന് വിലയിടുന്നത് അതിന്റെ പേരും സ്ഥലവും നോക്കിയാണോ? ഏതെങ്കിലും ഒരു പ്രത്യക പ്രദേശത്ത്‌ ജീവിക്കുന്ന കാട്ടാനകൾക്ക് പ്രത്യക പരിഗണ ഉണ്ടോ ? മനുഷ്യ ജീവനേക്കാൾ പ്രധാനമാണോ വന്യ ജീവി സംരക്ഷണം ? മനുഷ്യജീവനും വന്യമൃഗങ്ങളുടെ ജീവനും ഒരുപോലെ പ്രധാനമല്ലേ? വനസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ഭൂവിനിയോഗ മാറ്റങ്ങളുടെ യഥാർഥ ലക്ഷ്യമെന്താണ്?

കേരളത്തിലെ വന്യജീവി സംരക്ഷണ നയങ്ങളും വനംവകുപ്പിന്റെ പ്രവർത്തനങ്ങളും ഒരിക്കൽക്കൂടി ഗൗരവമായ പരിശോധന വിധേയമാക്കുകയാണ് . ചിന്നക്കനാലിൽ ചക്കക്കൊമ്പനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്ന മൃഗസ്നേഹികൾക്ക് മാങ്കുളം ആനക്കുളത്ത് മാസങ്ങളോളം മാരകമായി മുറിവേറ്റ് വേദന തിന്ന് ഒടുവിൽ ചത്തുവീണ കാട്ടാനയുടെ കാര്യത്തിൽ എന്തുകൊണ്ട് സമാനമായ വികാരമുണ്ടായില്ല? യാഥാർദ്ധത്തിൽ ഇവർ പ്രകടിപ്പിക്കുന്നത് മൃഗസ്നേഹം തന്നെയാണോ അതോ ഏതെങ്കിലും വിദേശ ശ്കതികളുടെ അജണ്ട നടപ്പിലാക്കുകയാണോ ?

കാട്ടാന സംരക്ഷണം എന്നത് ചില ആനകൾക്കുവേണ്ടി മാത്രം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിൽ മാത്രം ഒതുങ്ങേണ്ട വിഷയമല്ല. കാട്ടാനകളുടെ ആവാസവ്യവസ്ഥയും മനുഷ്യരുടെ ജീവനും ഉപജീവനവും ഒരുപോലെ സംരക്ഷിക്കപ്പെടണം. അതിനുപകരം, ചില ആനകളുടെ പേരിൽ വലിയ പൊതുചർച്ചകൾ നടക്കുകയും മറ്റൊരു കാട്ടാനയുടെ ദുരിതം ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുക തന്നെവേണം .

നിരവധി മനുഷ്യജീവനുകൾ അപഹരിച്ച വിവാദചരിത്രവുമുള്ള ചക്കക്കൊമ്പനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം മൃഗസ്നേഹികൾ പ്രതിഷേധിക്കുകയാണ്. ചക്കക്കൊമ്പന്റെ സംരക്ഷണത്തിനായി ശബ്ദമുയർത്തുന്നവർക്ക് അതിനുള്ള അവകാശമുണ്ട്. വന്യമൃഗങ്ങളോടുള്ള സ്നേഹവും സംരക്ഷണവും സമൂഹത്തിന് ആവശ്യവുമാണ്.എന്നാൽ അതേ സ്നേഹം മാങ്കുളം ആനക്കുളത്തെ മുറിവേറ്റ കാട്ടാനയുടെ കാര്യത്തിൽ എന്താണ് ഉണ്ടാകാത്തത് ?

മാങ്കുളം ആനക്കുള ത്ത് വനവകുപ്പു ഓഫിന് സമീപം ഏകദേശം നാലുമാസത്തോളം കാലം മാരകമായി മുറിവേറ്റ നിലയിൽ ഒരു കാട്ടാന ജനവാസമേഖലയിൽ നിലകൊണ്ടിരിന്നു . വാലിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ മുറിവ് പഴുത്ത് അണുബാധയുണ്ടായി ആനയുടെ അവസ്ഥ മോശമായതായും സെപ്റ്റംബർ 2026-ൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഏറെ സമ്മർദ്ധങ്ങൾ ഉണ്ടായിട്ടും മുറിവേറ്റ ആനക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വനംവകുപ്പ് കൂട്ടാക്കിയില്ല . ഒടുവിൽ
ആനയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാങ്കുളത്തെ കർഷകരും പ്രദേശവാസികളും വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. എന്നിട്ടും അടിയന്തര ചികിത്സ ഉറപ്പാക്കാൻ എന്തുകൊണ്ട് ഫലപ്രദമായ ഇടപെടലുണ്ടായില്ല?

പിന്നീട് 2026 നവംബർ 6-ന് മാങ്കുളം–കുട്ടമ്പുഴ വനാതിർത്തി മേഖലയിൽ പൂന്തറപ്പുഴയുടെ തീരത്ത് മുറിവേറ്റ കാട്ടാനയുടെ ജഡം കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. തുടർന്ന് ആനയുടെ ജഡം പൊടുന്നനെ കത്തിച്ചുമറവു ചെയ്തതായാണ് ആരോപണം .

ഇനി ആനവിഷയത്തിൽ ചിന്നക്കനാലിലെ താൽപര്യം എന്ത്?

കാട്ടാനകളുടെ സംരക്ഷണത്തിന്റെ പേരിൽ ചിന്നക്കനാലിൽ നടക്കുന്ന ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവിടത്തെ ഭൂമിയുടെ ചരിത്രവും നിയമപരമായ പദവിയും കൂടി പരിശോധിക്കേണ്ടതുണ്ട്. കാട്ടാനകൾക്ക് ആവാസവ്യവസ്ഥ ഒരുക്കുകയെന്നത് വനവകുപ്പിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ അതിന്റെ പേരിൽ തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന മനുഷ്യരുടെ ഭൂവകാശങ്ങൾക്കും ജീവിതസുരക്ഷയ്ക്കും എന്ത് സംഭവിക്കുന്നു എന്ന ചോദ്യം അവഗണിക്കാനാവില്ല.

ഇടുക്കി ജില്ലയിൽ 2006 മുതൽ 2024 വരെ 11 റിസർവ് വനങ്ങളുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന പട്ടികയാണ് ഈ ചർച്ചയ്ക്ക് പുതിയ മാനം നൽകുന്നത്. ചിന്നക്കനാലിലെ കാട്ടാനയുടെ പേരിൽ നടക്കുന്ന റവന്യൂഭൂമി പിടിക്കളിൽന്റെ നേർചിത്രമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിട്ടുള്ളത് . അടുത്തിടെ ഇടുക്കിയിലെ വനവൽക്കര പദ്ധതികൾ ഇങ്ങനെ

25-11-2006 ൽ വാഗമണ്ണിൽ 440 ഹെക്ടർ റവന്യൂ ഭൂമി പിടിച്ചെടുത്ത് റിസേർവ് വനം ആക്കി, തുടർന്ന് 16-05-2007 ൽ മാങ്കുളത്ത്
9,005. 72 ഹെക്ടർ കർഷകരുടെ പട്ടയ ഭൂമി ഉൾപ്പെടെ പിടിച്ചെടുത്ത്‌ മാങ്കുളം റിസേർവ് പ്രഘ്യാപിച്ചു ,18-10-2010 ൽ മൂന്നാറിൽ 6,909. 51 ഹെക്ടർ കൃഷിഭൂമി കണ്ണൻ ദേവൻ ഹിൽ റിസർവ്
വനം ആക്കി മാറ്റി ,17-09-2017 വണ്ടിപ്പെരിയാർ 106.114 ഹെക്ടർ റവന്യൂഭൂമി പിടിച്ചെടുത്ത്‌ വള്ളക്കടവ് റിസർവ് സൃഷ്ടിച്ചു .24-03-2021 ചിന്നക്കനാലിൽ 290.35 ഹെക്ടർ റവന്യൂ ഭൂമി വനംക്കി മാറ്റി സൂര്യനെല്ലി റിസർവ് പ്രഖ്യപിച്ചു ,20-09-2023 ചിന്നക്കനാൽ വില്ലേജ്‌ജിലെ
364.89 ഹെക്ടർറവന്യൂഭൂമി പിടിച്ചെടുത്ത് ആനയിറങ്കൽ റിസർവ് ഉണ്ടാക്കി
24-03-2021പീരുമേട് കോലാഹലമേട്ടിൽ 61.4 ഹെക്ടർറവന്യൂ ഭൂമിയിൽ
വന വിജ്ഞാപനം ഉണ്ടാക്കി ,10-05-2022 വെള്ളത്തൂവൽ വില്ലേജിലെ ആനച്ചാൽ പട്ടണം ഉൾപ്പെടെ യുള്ള 87.37 ഹെക്ടർ പട്ടയഭൂമി ഉൾപ്പെടുത്തി ചെക്കുളം റിസർവ് പ്രഖ്യപിക്കപെട്ടു . 24-03-2021 തൊടുപുഴ മുട്ടം ടൗണിൽ 52.99 ഹെക്ടർ മലങ്കര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശം പിടിച്ചെടുത്ത് മുട്ടം റിസർവ് പ്രഖ്യപിച്ചു .27-07-2021 കുമളി ടൗൺ 2.6978 ഹെക്ടർ ഉൾപ്പെടെയുള്ള പ്രദേശം വനം ആക്കി കുമളി ഡിപ്പോ റിസർവ് പ്രഖ്യപിച്ചു .

ഭൂ വിസ്തൃതിയുടെ 57 ശതമാനം വനമുള്ള ഇടുക്കിയിൽ ഇത്തരത്തിലുള്ള വനവൽക്കരണവും റിസർവ് വനനടപടികളും മുന്നോട്ടുപോകുമ്പോൾ അവിടത്തെ കർഷകരുടെയും പ്രദേശവാസികളുടെയും ഭൂവകാശങ്ങളും പരമ്പരാഗത ജീവിതരീതികളും ഒരുപോലെ സംരക്ഷിക്കപ്പെടുന്നുണ്ടോ?ജില്ലയുടെ ഭൂ വിസ്തൃതിയിൽ വെറും 11 ശതമാനത്തിൽ താഴെ ഭൂമി മാത്രമേ 11 ലക്ഷത്തിൽ അധികം വരുന്ന ജന സഞ്ചയത്തിനു പുറവച്ചു താമസിക്കാനും കൃഷിചെയ്ത് ഉപജീവനം നടത്തുന്നും ഓല്ളെന്നിരിക്കെ . കർഷകരുടെ അവശേഷിക്കുന്ന ഭൂമികൂടി പിടിച്ചെടുത്ത വനം ആക്കുന്നത് ആർക്കു വേണ്ടിയാണ് . കാർബൺ ഫണ്ടിനുവേണ്ടി മലയോരവാസികളെ അടിമകളാക്കിയുള്ള അടിമകച്ചവടമല്ലേ യാത്റദ്ധത്തിൽ എപ്പോൾ നടക്കുന്നത് .

കേരള ഫോറസ്റ്റ് ആക്ട് 1961-ലെ സെക്ഷൻ 4 പ്രകാരമുള്ള വിജ്ഞാപനം സാധാരണ സർക്കാർ ഉത്തരവല്ല. ഒരു ഭൂമിയെ റിസർവ് ഫോറസ്റ്റാക്കാൻ ഉദ്ദേശിക്കുന്നതായി സർക്കാർ ഗസറ്റിലൂടെ പ്രഖ്യാപിക്കുകയും ആ ഭൂമിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പരിശോധിക്കാൻ ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറെ നിയമിക്കുകയും ചെയ്യുന്ന നിയമനടപടിയാണത്. സെക്ഷൻ 4 വിജ്ഞാപനത്തിന് പിന്നാലെ സെക്ഷൻ 6 പ്രകാരം അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള നടപടികൾ ഉണ്ട് എന്ന് പറയുമ്പോഴും . സെക്ഷൻ 19 പ്രകാരമുല്ല അന്ത്യമാ വിജ്ഞാപനം വന്നുകഴിയുമ്പോൾ മാത്രമാണ് മലയോരവാസികൾ എത്രയുനാൽ അദ്വാനിച്ചുജീവിക്കാമെന്നു വനമാണെന്നു അവർ തിരിച്ചറിയുന്നത് .

വനവൽക്കരണത്തെ എതിർക്കുകയല്ല ഈ ചർച്ചയുടെ ലക്ഷ്യം. പ്രകൃതിവനങ്ങളും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടണം. എന്നാൽ വനവൽക്കരണത്തിന്റെ പേരിൽ റവന്യൂ ഭൂമികളുടെ നിയമപരമായ പദവി മാറി വനം ആക്കുകയും മലയോരവാസികളുടെ ഭൂമിക്ക് മേലുള്ള അവകാശം കവർന്ന് അവരെ തിരുവിലറക്കുന്നത് .ജനാതിപത്യ ഭരണത്തിന് ഭൂഷണമണോ ?

സ്വാഭാവിക വനവും കൃത്രിമമായി നട്ടുപിടിപ്പിക്കുന്ന തോട്ടവനവും ഒരുപോലെയല്ല. സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വനവൽക്കരണ പദ്ധതികളുടെ പേരിൽ ജനവാസമേഖലകളിലും കൃഷിഭൂമികളിലും എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നു എന്നത് ശാസ്ത്രീയവും നിയമപരവുമായ പരിശോധനയ്ക്ക് വിധേയമാക്കണം.വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ പേരിൽ മനുഷ്യരുടെ ഭൂവകാശവും ജീവിതസുരക്ഷയും അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.

പിണറായി സർക്കാർ പുറപ്പെടുവിച്ച വനവിജ്ഞാപനങ്ങൾ എല്ലാം റദ്ദ് ചെയ്യുമെന്ന് പലതവണ പ്രസ്താവന നടത്തുകയും ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനം വിളുമ്പുകയുംചെയ്ത വി ഡി സതീശൻ സർക്കാർ പിണറായി സർക്കാർ നടപ്പാക്കിയതിനേക്കാൾ ക്രൂരമായ വനവൽക്കരണ നടപടികളാണ് ഇപ്പോൾനടത്തിക്കൊണ്ടിരിക്കുന്നത് . ക്രൂരമായ നടപടി അവസാനിപ്പിച്ച് , 2002 ൽ ചിന്നക്കനാലിൽ ആദിവാസികളെ പുരധിവസിക്കുന്നത്‌ ഉൾപ്പെടെ Ak ആന്റണി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ച ജൈവ ഗ്രാമം പദ്ധതി നടപ്പാക്കാൻ തയ്യാറാകുകയും വേണം .

ആഗോള കാർബൺ ഫണ്ട് ഏജൻസികളും എൻ ജി ഓ കളും ഒരു കൂട്ടം ഫ്ലാറ്റുവാസികളും കാട്ടാനകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങുന്നവർ മാങ്കുളത്തെ ആനയുടെ മരണത്തിലും ചിന്നക്കനിലെ കേരളത്തിലെ മലയോര മേഖലകളിലെ മനുഷ്യരെ വന്യജീവികളെ ജൈവായുധമാക്കികൊണ്ടുള്ള കൊലപാതകങ്ങൾക്കെതിരെയും ശബ്ദമുയർത്തുകയും പ്രതികരിക്കുകയും വേണം . വനംവകുപ്പ് വന്യമൃഗങ്ങളുടെ സംരക്ഷണത്തിനൊപ്പം മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം.

ചക്കക്കൊമ്പന് വേണ്ടി പ്രതിഷേധിക്കാം. അരിക്കൊമ്പന് വേണ്ടി ശബ്ദമുയർത്താം. എന്നാൽ മാങ്കുളത്ത് മുറിവേറ്റ് മരിച്ച പേരറിയാത്ത പിടിയാനയ്ക്കും നീതി ലഭിക്കണം.കട്ടായയെ ദയാവധത്തിന് വിട്ടുകൊടുത്ത വനപാലകർക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം
കാട്ടാനയുടെ ജീവനേക്കാൾ വിലപ്പെട്ടതാണ് മനുഷ്യ ജീവൻ മഅത് സംരക്ഷിക്കാൻ ഭരണകൂടം തയ്യാറാകണം .വനസംരക്ഷണ നിയമത്തിന്റെ പേരേപ്പറഞ്ഞു മനുഷ്യന് നീതി നിക്ഷേധിക്കുന്നതു കടത്തമാണ് . മനുഷ്യന് ഭൂമിയുടെ അവകാശവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ തന്നെ പ്രധാനമാണ്.കാട്ടാനയുടെ പേരിൽ ഭൂമിയുടെ ഭാവി തീരുമാനിക്കുമ്പോൾ ആ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ ശബ്ദം കേൾക്കേണ്ടതില്ലേ? വനസംരക്ഷണം മനുഷ്യരെ മാറ്റിനിർത്തിയാകണോ?
ലോക രാജ്യങ്ങൾ വന്യജീവികളുടെ സംരക്ഷണകാര്യത്തിൽ സ്വീകരിച്ചുവരുന്ന മാതൃക പദ്ധതികൾ ,പിന്തുടരുന്ന നയസമീപനങ്ങൾ നാം സ്വീകരിക്കുന്നതിന് പകരം, സർക്കാരും ഒരുപറ്റം എൻ ജി ഓ കളും മലയോരത്തെ വിറ്റ് വിദേശ പണംകൊയ്യാൻ നടപ്പാക്കുന്ന വനവൽക്കരണ പദ്ധികകളിൽപെടുത്തി മലയോരത്തെ മനുഷ്യരെ വന്യമൃഗങ്ങൾക്ക് ഇനിയും എറിഞ്ഞുകൊടുക്കരുത് .

You might also like

-