മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു
ആനയിറങ്കൽ ഡാമിലേക്ക് ചക്കക്കൊമ്പൻ ഇറങ്ങിയതിന് തൊട്ട് പിന്നാലെ ആനയുടെ മയക്കം വിടാനുള്ള രണ്ടാം ഡോസ് വനവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്നു
ചിന്നക്കനാൽ |മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. ദൗത്യം ഇന്ന് ഫലം കണ്ടില്ലെങ്കിൽ താത്കാലികമായി അവസാനിപ്പിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. ആനയെ മയക്കുവെടി വെച്ച് റേഡിയോകോളർ ഘടിപ്പിക്കുന്ന ദൗത്യം ഈ അടുത്തൊന്നും ഉണ്ടാകില്ല. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി വനവകുപ്പ് ഈ ദൗത്യത്തിന് പിന്നാലെയാണ്.
ആനയിറങ്കൽ ഡാമിലേക്ക് ചക്കക്കൊമ്പൻ ഇറങ്ങിയതിന് തൊട്ട് പിന്നാലെ ആനയുടെ മയക്കം വിടാനുള്ള രണ്ടാം ഡോസ് വനവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്നു. ഇന്ന് രാവിലെ ആറുമണി മുതൽ ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടങ്ങിയിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. എന്നാൽ ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാൽ ദൗത്യം വൈകി. അതിനിടെ, നാലേകാലോടെ മയക്കുവെടി വെച്ചതോടെ ആന ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു.
കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടർച്ചയായ ദിവസങ്ങളിൽ പ്രതിസന്ധിയിലായിരിന്നു . ദൗത്യത്തിന്റെ ആദ്യ ദിവസം (നവംബർ 25) ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണ്ണമായി മയങ്ങിയിരുന്നില്ല.തുടർന്ന് പ്രയോഗിച്ച ബൂസ്റ്റർ ഡോസ് ആനയുടെ ശരീരത്തിൽ കൃത്യമായി ഏൽക്കാതെ പോവുകയും, കനത്ത മഴയും കോടമഞ്ഞും കാരണം അന്നത്തെ ദൗത്യം താൽക്കാലികമായി ഉപേക്ഷിക്കുകയുമായിരുന്നു.നവംബർ 26-ന് രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിക്കാത്തതിനാൽ വെടിവെക്കാനായില്ല.
നവംബർ 27-ന് ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആന ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങിയതും, ഒപ്പം പിടിയാനയും കുഞ്ഞും എത്തിയതും ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെ ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിച്ച് മയക്കുവെടി വെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.