പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലെത്തി തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചശേഷം ഭർത്താവ് സ്വയം വെടിവെച്ചു മരിച്ചു.

ശ്രീജയുടെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പുറത്തേക്കിറങ്ങിയ സന്തോഷ്, കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു.

ഇടുക്കി | പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലെത്തി തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചശേഷം ഭർത്താവ് സ്വയം വെടിവെച്ചു മരിച്ചു. ഇടുക്കി കുഴിത്തൊളുവിലാണ് ഞെട്ടിക്കുന്ന സംഭവം. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിൽ എത്തി ഭർത്താവ് കമ്പി വടിക്ക് തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു. പോസ്റ്റ് ഒഫീസ് ജീവനക്കാരിയായ ശ്രീജയെ (35) യാണ് ഭർത്താവ് സന്തോഷ് (42) ആക്രമിച്ചത്. ശേഷം സന്തോഷ് വെടിവെച്ച് മരിക്കുകയായിരുന്നു.
കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ ശ്രീജ രാവിലെ പോസ്റ്റ് ഓഫീസ് തുറന്ന ഉടൻ തന്നെ കമ്പിവടിയുമായി എത്തിയ സന്തോഷ് ഇവരുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ശ്രീജയുടെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പുറത്തേക്കിറങ്ങിയ സന്തോഷ്, കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു.
ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന കുടുംബവഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ശ്രീജയെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്തോഷിന് ലൈസൻസില്ലാത്ത റിവോൾവർ എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

You might also like

-