തെറ്റ് തിരുത്തലോ വെട്ടിനിരത്താലോ ?സിപിഎം. പാലക്കാട് ഇഎൻ സുരേഷ് ബാബുവിനെ മാറ്റിസെക്രട്ടറിയെ മാറ്റിപകരം വി ചെന്താമരാക്ഷൻ

. ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഇഎൻ സുരേഷ് ബാബുവിനെതിരെ നിരവധി പരാതികൾ വന്നിരുന്നു

പാലക്കാട് |തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ വിപുലീകൃത ജില്ലാകമ്മിറ്റിയിൽ നടപടി തുടങ്ങി സിപിഎം. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ നേതൃത്വം മാറ്റി. ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഇഎൻ സുരേഷ് ബാബുവിനെതിരെ നിരവധി പരാതികൾ വന്നിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇഎൻ സുരേഷ് ബാബുവിന് കഴിഞ്ഞില്ല, വിമത നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ല തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികളാണ് ഈ പരാതികൾ ഉന്നയിച്ചിരിക്കുന്നത്ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷീബി കൃഷ്‌ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയി. പാർട്ടിയുടെ ഉയർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോ​ഗത്തിൽ ആവശ്യം ഉയരുകയായിരുന്നു. വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമെന്നായിരുന്നു വിമർശനം. പാർട്ടി ഓഫീസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിൻ്റെ കണക്ക് അവതരിപ്പിച്ചില്ലെന്നും പെരുമാറ്റ ദൂഷ്യമെന്ന വിമർശനവും ഉണ്ടായി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.

You might also like

-