ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു,കോടതിയലക്ഷ്യത്തിന് ജയിലില്‍ പോയ ആദ്യ ജഡ്ജി
ജഡ്ജിയായിരുന്ന കാലത്ത് സഹപ്രവർത്തകരായ ജഡ്ജിമാരുമായും സുപ്രീം കോടതിയുമായും നിരവധി തവണ ഏറ്റുമുട്ടിയതോടെയാണ് കർണൻ ശ്രദ്ധേയനായത്. മദ്രാസ് ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുമ്പോൾ സഹജഡ്ജിമാർക്കെതിരെ ജാതിവിവേചനവും അഴിമതിയും ആരോപിച്ച് അദ്ദേഹം രംഗത്തെത്തി.
ചെന്നൈ| ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി എസ് കർണൻ. കോടതിയലക്ഷ്യക്കേസിൽ 6 മാസം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കർണൻ. 1955 ജൂൺ 12ന് തമിഴ്നാട്ടിലെ കൂഡല്ലൂരിലെ കർനാതത്തിലാണ് ജസ്റ്റിസ് സി എസ് കർണന്റെ ജനനം. അച്ഛൻ അധ്യാപകനും അമ്മ ഗൃഹനാഥനുമായിരുന്നു. മദ്രാസ് ലോ സ്കൂളിൽ നിന്ന് 1983ലാണ് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2009 മുതൽ മദ്രാസ് ഹൈക്കോടതി ജഡ്ജ് ആയിരുന്നു. 2017 ജൂണ്‍ 12നാണ് കര്ണന് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്ണന്.
ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്ണന്. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി. താന്‍ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന് ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാള്‍, എസ് സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്കിയ ആദ്യ ന്യായാധിപന് തുടങ്ങി വിചിത്രമായ നടപടികളിലൂടെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്ത്തപേരിലുണ്ട്
ജഡ്ജിയായിരുന്ന കാലത്ത് സഹപ്രവർത്തകരായ ജഡ്ജിമാരുമായും സുപ്രീം കോടതിയുമായും നിരവധി തവണ ഏറ്റുമുട്ടിയതോടെയാണ് കർണൻ ശ്രദ്ധേയനായത്. മദ്രാസ് ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുമ്പോൾ സഹജഡ്ജിമാർക്കെതിരെ ജാതിവിവേചനവും അഴിമതിയും ആരോപിച്ച് അദ്ദേഹം രംഗത്തെത്തി.
2016-ൽ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഉത്തരവ് സ്വയം സ്റ്റേ ചെയ്തതും വിവാദമായി. 2017-ൽ സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു.2017 മെയ് 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് കർണനെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായി കണ്ടെത്തി ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. ഇതോടെ കോടതിയലക്ഷ്യത്തിന് തടവുശിക്ഷ ലഭിക്കുന്ന ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം.