ടി ഒ സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. എട്ടുകോടി എൺപത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ കണ്ടുകെട്ടിയത്.

ടിഒ സൂരജിന് വരവിൽ കവിഞ്ഞ സ്വത്തുക്കൾ ഉള്ളതായി നേരത്തെ സംസ്ഥാന വിജിലൻസും കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അന്വേഷണവും നടന്നത്. നാല് വാഹനങ്ങൾ, പതിമൂന്ന് സ്ഥലങ്ങളിലായുള്ള സ്വത്തുക്കൾ എന്നിവയെല്ലാം ഉൾപ്പെടെയാണ് എട്ടുകോടി എൺപതുലക്ഷം രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത്. സൂരജിന്റെ കൈവശമുണ്ടായിരുന്ന 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും.

0

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. എട്ടുകോടി എൺപത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ കണ്ടുകെട്ടിയത്.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജിന് വരവിൽ കവിഞ്ഞ സ്വത്തുക്കൾ ഉള്ളതായി നേരത്തെ സംസ്ഥാന വിജിലൻസും കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ അന്വേഷണവും നടന്നത്. നാല് വാഹനങ്ങൾ, പതിമൂന്ന് സ്ഥലങ്ങളിലായുള്ള സ്വത്തുക്കൾ എന്നിവയെല്ലാം ഉൾപ്പെടെയാണ് എട്ടുകോടി എൺപതുലക്ഷം രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത്. സൂരജിന്റെ കൈവശമുണ്ടായിരുന്ന 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും.

ടി ഒ സൂരജിന് പതിനൊന്ന് കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുള്ളതായാണ് വിജിലൻസ് വിഭാഗം 2016 ൽ ലോകായുക്തയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, ഇടുക്കി ജില്ലകളിലും,കർണാടകയിലുമായി ഫ്ലാറ്റുകളും, ഭൂമിയും സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് ടി ഒ സൂരജിന്റെ സ്വത്തുക്കൾ താൽക്കാലികമായി സർക്കാർ കണ്ടുകെട്ടിയിരുന്നു. പീരുമേട്ടിൽ 26 സെന്റും, മുണ്ടൂരിൽ 11 സെന്റും സൂരജിനുണ്ട്.

You might also like

-