96-ാമത്‌ ഓസ്കര്‍ പുരസ്കാരം;ഓപ്പണ്‍ ഹെയ്മർ ,ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍

ഓപ്പൺഹൈമറിലെ പ്രകടനത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച നഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം.മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ.പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ

0

ലോസാസഞ്ചേഴ്‌സ് | 96-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പണ്‍ ഹെയ്മറിലൂടെ വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കര്‍ അവാര്‍ഡ് ആണ് നോളന്‍ സ്വന്തമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് കിലിയന്‍ മര്‍ഫി മികച്ച നടനായും റോബർട്ട് ഡൗണി ജൂനിയർ മികച്ച നഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ മികച്ച ചിത്രം, ഛായാഗ്രഹണം, ഒറിജിനല്‍ സ്കോര്‍, മികച്ച എഡിറ്റിങ്, എന്നീ വിഭാഗങ്ങളിലും ഓപ്പണ്‍ ഹെയ്മര്‍ പുരസ്കാരം നേടി. പുവര്‍ തിങ്സിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡിവൈന്‍ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി.ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഓപ്പൺഹൈമറിലെ പ്രകടനത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച നഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം.മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ.പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ

ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്. പുവര്‍ തിങ്‌സിന് പതിനൊന്നും മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് പത്തും നാമനിര്‍ദേശങ്ങളാണുള്ളത്

You might also like

-