ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി
പോലീസ് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ വീടുനുള്ളിൽനിന്നും കീടനാശിനി കണ്ടെത്തിയിട്ടുണ്ട് മുറിക്കുള്ളിൽ മറിഞ്ഞുവീണു ഒഴുകിയ നിലയിലാണ് വിഷക്കുപ്പി കണ്ടെടുത്തത് .
ഇടുക്കി, അടിമാലി |അടിമാലി ഇരുമ്പുപാലം ഒഴുവതടത്ത് 1 വയസു പ്രായമുള്ള രണ്ടു ഇരട്ട കുഞ്ഞുങ്ങൾ വിഷം ഉള്ളിൽ ചെന്ന് മരണപ്പെട്ടു. ഇരുമ്പുപാലം ഒഴുവത്തടം ചക്യേപ്പറമ്പിൽ അഫ്സൽ സാന്ദ്ര ദമ്പതികളുടെ ഒരു വയസ് മാത്രം പ്രായമായ റൈഹാൻ ഇഹാൻ എന്നീ ഇരട്ട കുരുന്നുകൾക്കാണ് ദാരുണാന്ത്യം
ഒഴുവാത്തടം സിഎസ്സി പള്ളിക്ക് സമീപം അടുത്തിടെ എത്തി വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ ഇരട്ട കുട്ടികൾമരിച്ചത് പെയ്ന്റിങ്ങിനു ഉപയോഗിക്കുന്ന ടിന്നർ കുട്ടികൾ അബദ്ധത്തിൽ കഴിച്ചതായി മാതാപിതാക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത് , എന്നാൽ പോലീസ് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ വീടുനുള്ളിൽനിന്നും കീടനാശിനി കണ്ടെത്തിയിട്ടുണ്ട് മുറിക്കുള്ളിൽ മറിഞ്ഞുവീണു ഒഴുകിയ നിലയിലാണ് വിഷക്കുപ്പി കണ്ടെടുത്തത് . കുട്ടികളിൽ ഒരാളുടെ മൃതദേഹം അടിമാലി സർക്കാർ താലൂക്ക് ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട് . മാതാപിതാക്കളെ പോലിസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുകയാണ് .സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
പോലീസ് നൽകുന്ന പ്രാഥമിക വിവരം അനുസരിച്ചു നിലത്ത് വീണുകിടന്ന വിഷം കുട്ടികൾ അബദ്ധത്തിൽ കഴിച്ചതാണെന്നാണ് . ഈ വാടക വീട്ടിൽ മുൻപ് താമസിച്ചിരുന്നവർ സൂക്ഷിച്ച വിഷക്കുപ്പി നിലത്തുവെന്നതാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യകതമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു .