ചിക്കാഗോ യൂണിവേഴ്‌സിറ്റി ട്രസ്റ്റി ബോര്‍ഡില്‍ സത്യ നഡെല്ല

ലോകത്തിലെ തന്നെ പ്രധാന ടെക്‌നോളജി കമ്പനിയായ മൈക്രോ സോഫ്റ്റി സി.ഇ.ഓ., യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ കൈവരിച്ച നേട്ടങ്ങളേയും, യൂണിവേഴ്‌സിറ്റിയുടെ വളര്‍ച്ചയില്‍ വഹിച്ച പ്രധാന പങ്കിനേയും കണക്കിലെടുത്താണ് ബോര്‍ഡ് ഓഫ് ട്രസ്റ്റിയായ നിയമനം

0

ചിക്കാഗൊ: മൈക്രോ സോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യനഡില്ലായെ ചിക്കാഗൊ യൂണിവേഴ്‌സിറ്റി ട്രസ്റ്റി ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.1997 ല്‍ ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു സത്യ എം.ബി.എ. ബിരുദം നേടിയത്

ലോകത്തിലെ തന്നെ പ്രധാന ടെക്‌നോളജി കമ്പനിയായ മൈക്രോ സോഫ്റ്റി സി.ഇ.ഓ., യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ കൈവരിച്ച നേട്ടങ്ങളേയും, യൂണിവേഴ്‌സിറ്റിയുടെ വളര്‍ച്ചയില്‍ വഹിച്ച പ്രധാന പങ്കിനേയും കണക്കിലെടുത്താണ് ബോര്‍ഡ് ഓഫ് ട്രസ്റ്റിയായ നിയമനം നല്‍കിയതെന്നും, ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് ന്യൂബെര്‍ പറഞ്ഞു.

1992 ല്‍ മൈക്രോ സോഫ്റ്റില്‍ ജോലിയില്‍ പ്രവേശിച്ച 2014 ലാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലേയറ്റത്.ഇന്ത്യയിലെ ഹൈദരാബാദില്‍ നിന്നുള്ള സത്യ മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇലക്ട്രിക് എന്‍ജീനിയറിംഗില്‍ ബിരുദം നേടിയത്. വിസ കോണ്‍സില്‍ യൂണിവേഴ്‌സിറ്റിയില്‍ (മില്‍വാക്കി) നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഫ്രണ്ട് ഹച്ചില്‍സണ്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍(സിയാറ്റില്‍) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആയും പ്രവര്‍ത്തിക്കുന്നു

You might also like

-