അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടി

ഒരു മാസത്തിനിടെ ഇരുപത് സംസ്ഥാനങ്ങളിലായി മുപ്പതിടങ്ങളിൽ നേരിട്ടെത്തിയ ട്രംപിനെ ജനം വിശ്വസിച്ചില്ല. യുദ്ധങ്ങളുടെ പേരിൽ ഊറ്റം കൊണ്ട് പ്രചാരണം നടത്തിയ റിപ്പബ്ലിക്കൻ ഉരുക്കുകോട്ടകളായ കൻസസിലും, ടെക്സസിലും, ഒഹാവോയിലും, അയോവയിലുമെല്ലാം അടിതെറ്റി. ജനപ്രതിനിധിസഭയിലും സെനറ്റിലും ഇനി റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷമില്ല

ന്യുയോർക്ക് |ഒരു മാസത്തിനിടെ ഇരുപത് സംസ്ഥാനങ്ങളിലായി മുപ്പതിടങ്ങളിൽ നേരിട്ടെത്തിയ ട്രംപിനെ ജനം വിശ്വസിച്ചില്ല. യുദ്ധങ്ങളുടെ പേരിൽ ഊറ്റം കൊണ്ട് പ്രചാരണം നടത്തിയ റിപ്പബ്ലിക്കൻ ഉരുക്കുകോട്ടകളായ കൻസസിലും, ടെക്സസിലും, ഒഹാവോയിലും, അയോവയിലുമെല്ലാം അടിതെറ്റി. ജനപ്രതിനിധിസഭയിലും സെനറ്റിലും ഇനി റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷമില്ല. നീലതരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ 435 അംഗ ജനപ്രതിനിധി സഭയിൽ 250 ഓളം സീറ്റുകളിലാണ് ഡെമോക്രാറ്റുകളുടെ കുതിപ്പ്. നൂറംഗസെനറ്റിൽ ഭൂരിപക്ഷത്തിന് വേണ്ട 51 സീറ്റുകളും കടന്ന് മിന്നും വിജയം.

ഗവർണർ തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻസിന് തിരിച്ചടി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ മിഷിഗണിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അബ്ദുൽ എൽ സയദ് വൻ ജയം നേടി. പാലക്കാട് കുടുംബ വേരുകളുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ വിവേക് രാമസ്വാമി ഒഹായോവിൽ ഗവർണർ തിരഞ്ഞെടുപ്പിൽ തോറ്റു. കേരളത്തിൽ വേരുകളുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമീള ജയപാൽ വാഷിംഗ്ടണിൽ നിന്ന് വമ്പൻ ജയം നേടി. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഒഴിഞ്ഞ ഒഹാവോ സെനറ്റിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് വിജയം. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
“തിരഞ്ഞെടുപ്പ് ബാലറ്റിൽ ഞാൻ ഉണ്ടായിരുന്നില്ല, ഞാൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വൻ വിജയം നേടുമായിരുന്നു! ഈ വിഷയത്തിലെ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി,” എന്ന് കുറിച്ചാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായതെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിൽ കടുത്ത ജീവിതച്ചെലവ് നേരിടേണ്ടി വന്നതിൽ വോട്ടർമാർ വലിയ അമർഷത്തിലാണ്.
എക്സിറ്റ് പോൾ വിവരങ്ങൾ പ്രകാരം 90 ശതമാനത്തോളം വോട്ടർമാർ വിലക്കയറ്റമാണ് തങ്ങളുടെ വോട്ടിനെ സ്വാധീനിച്ച പ്രധാന ഘടകമെന്ന് വ്യക്തമാക്കി. മൂന്നിൽ രണ്ട് ഭാഗം വോട്ടർമാരും ഉയർന്ന വിലക്കയറ്റത്തിന് കാരണം ട്രംപിന്റെ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി. വിദേശ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന താരിഫുകളും ഇറാനെതിരായ യുദ്ധവുമാണ് സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കിയത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി 19 സംസ്ഥാനങ്ങളിൽ ട്രംപ് നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നെങ്കിലും അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. ദക്ഷിണ കരോലിനയിൽ ഡാർലിൻ ഗ്രഹാമും നോർത്ത് കരോലിനയിൽ മൈക്കൽ വാറ്റ്‌ലിയും തോൽവി ഏറ്റുവാങ്ങി. ടെക്സാസിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
മികച്ച വീഡിയോകൾ
എല്ലാം കാണുക
പരമ്പരാഗതമായി റിപ്പബ്ലിക്കൻ കോട്ടകളായ ദക്ഷിണ കരോലിന, കൻസാസ്, ടെക്സാസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ വലിയ മുന്നേറ്റമുണ്ടാക്കി. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുമെന്നാണ് യു.എസ് മാധ്യമങ്ങളുടെ പ്രവചനം.

You might also like

-