രാജ്യവിരുദ്ധരുടെ രാജാവോ പിണറായി? വി മുരളീധരൻ

സിപിഎമ്മുകാർ പ്രതികളായ പന്തീരങ്കാവിലെUAPA കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കാനാണോ പിണറായി വിജന ശ്രമിക്കുന്നതെന്ന് വി മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചു

0

തിരുവനന്തപുരം :രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി.പി.എം പ്രവർത്തകരുടെ അറസ്റ്റെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും പ്രതികരിച്ചു. സിപിഎമ്മുകാർ പ്രതികളായ പന്തീരങ്കാവിലെUAPA കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കാനാണോ പിണറായി വിജന ശ്രമിക്കുന്നതെന്ന് വി മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചു

അതേസമയം രാജ്യ വിരുദ്ധരുടെ കയ്യാളുകൾ സ്വന്തം പാർട്ടിയിലെന്ന് പുറത്തുവന്നതിന്റെ ജാള്യത എങ്ങനെ മറയ്ക്കും!
തീവ്രവാദ ബന്ധമുള്ള സി.പി.എം പ്രവർത്തകരെ അറസ്റ്റു ചെയ്ത പൊലീസ് നടപടി ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.

ചില സി.പി.ഐ, സി.പി.എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദ കേസ്സുകൾ അട്ടിമറിക്കുന്നത് ജനങ്ങളെ ബാധിക്കും. പാർട്ടി പ്രവർത്തകർ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നുവെന്ന് സി.പി.എം പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി മുരളീധരന്റെ ഫേസ് ബുക്ക് പോസ്റ്റ്

V Muraleedharan‏Verified account @VMBJP 6 hours ago

സിപിഎമ്മുകാർ പ്രതികളായ പന്തീരങ്കാവിലെ കേസിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കാനാണോ ശ്രമിക്കുന്നത്? രാജ്യ വിരുദ്ധരുടെ കയ്യാളുകൾ സ്വന്തം പാർട്ടിയിലെന്ന് പുറത്തുവന്നതിന്റെ ജാള്യത എങ്ങനെ മറയ്ക്കും!

You might also like

-