രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ അഗംങ്ങളായ രണ്ട് നൈജീരിയന്‍ സ്വദേശികളെയും നാഗാലാന്‍ഡ് സ്വദേശിനിയെയും അറസ്റ്റ് ച്യ്ത കേരളാപോലീസ്

കൈപ്പമംഗലം ചളിങ്ങാട്‌നിന്നും 34.390 ഗ്രാം എം.ഡി.എം.എ യുമായി അന്തര്‍സംസ്ഥാന ലഹരിമാഫിയ സംഘത്തിലെ കണ്ണികളായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി മിന്‍ഷാദ് (33), കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ഷജില്‍ (33) എന്നിവരെ തൃശൂര്‍ റൂറല്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു

തൃശൂര്‍| രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ പ്രധാനികളായ രണ്ട് നൈജീരിയന്‍ പോര്ബമാരെയും ഒരു നാഗാലാന്‍ഡ് സ്വദേശിനിയെയും തമിഴ്‌നാട്ടില്‍ നിന്നും അതി സാഹസികമായി കേരളത്തിൽനിന്നുമുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശികളായ കിങ്‌സ്‌ലി വി ഗോചുക്വു (43), അമോസ് ഇകെച്ചുകന്‍ (43), നാഗാലാന്‍ഡ് സ്വദേശിനിയായ ടി സെന്‍സലി കിക്കോന്‍ (49) എന്നിവരാണ് അറസ്റ്റിലായത്. കൈപ്പമംഗലം ചളിങ്ങാട്‌നിന്നും 34.390 ഗ്രാം എം.ഡി.എം.എ യുമായി അന്തര്‍സംസ്ഥാന ലഹരിമാഫിയ സംഘത്തിലെ കണ്ണികളായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി മിന്‍ഷാദ് (33), കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ഷജില്‍ (33) എന്നിവരെ തൃശൂര്‍ റൂറല്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കുന്ന മുഖ്യ കണ്ണികളെ കണ്ടെത്തുന്നതിനായി തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി. നാരായണന്‍റെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്‍റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി ആര്‍. രതീഷ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം തുടർന്നത്.

ശാസ്ത്രീയ അന്വേഷണത്തിലാണ് തമിഴ്‌നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര രാസലഹരി നിര്‍മ്മാണ-വിതരണ സംഘം കൈപ്പമംഗലത്ത് അറസ്റ്റിലായ മിന്‍ഷാദിനും ഷിജിലിനും എം.ഡി.എം.എ. നല്‍കിയിരുന്നത് എന്ന് കണ്ടെത്തിയത്. വസ്ത്രവ്യാപാരത്തിന്‍റെ മറവിലാണ് ഇവര്‍ രാസലഹരി നിര്‍മാണവും വിതരണവും നടത്തിയിരുന്നത്. പിടിയിലായ നൈജീരിയന്‍ സ്വദേശി കിംഗ്സ്ലി, വിദേശത്തേക്കും തിരിച്ചും വസ്ത്രങ്ങള്‍ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന ഒരു കമ്പനി തിരുപ്പൂര്‍ ആസ്ഥാനമായി നടത്തിവരികയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള ഇടുവായ് പാളയംത്ത് പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം അവിടെയെത്തിയത്. നൈജീരിയന്‍ സ്വദേശികള്‍ വലിയ സംഘങ്ങളായി താമസിക്കുന്ന, നായ്ക്കള്‍ റോന്ത് ചുറ്റുന്ന, മേഖലയിലായിരുന്നു പ്രതികളുടെ ഒളിത്താവളം. പോലീസ് എത്തിയതറിഞ്ഞ് കൈവശമുണ്ടായിരുന്ന രാസലഹരിയും അത് നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത് നശിപ്പിച്ചു. മുറിയുടെ ജനല്‍ തകര്‍ത്താണ് പോലീസ് സംഘം അകത്തുകടന്നത്. അക്രമാസക്തരായ പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടെ, ഇവരെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളായ നൈജീരിയന്‍ സ്വദേശികള്‍ പോലീസ് സംഘത്തെ വളഞ്ഞു. ഇവരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് അന്വേഷണ സംഘം പ്രതികളുമായി അവിടെനിന്ന് മടങ്ങിയത്.

കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. ആര്‍. രതീഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എസ്. പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പത്തംഗ സംഘമാണ് തമിഴ്‌നാട്ടില്‍നിന്നും പ്രതികളെ പിടികൂടിയത്. കൈപ്പമംഗലം സി.ഐ. വി.വി. വിമല്‍, ഡാന്‍സാഫ് എസ്.ഐമാരായ സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍, എം. സതീശന്‍, ടി.ആര്‍. ഷൈന്‍, എ.എസ്.ഐമാരായ വി.യു. സില്‍ജോ. എ.യു. റെജി, ജി.എസ്.സി.പി.ഒമാരായ സി.കെ. ബിജു, പി. എക്‌സ് സോണി, കെ. ജെഷിന്റോ, സി.പി.ഒമാരായ എ.ബി. നിഷാന്ത്, സുര്‍ജിത് സാഗര്‍, കെ.എസ്. ചിത്തിര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You might also like

-