യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മണർകാട് പള്ളിയിൽ

കത്തീഡ്രലിൽ എത്തിയ പാത്രിയർക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ബാവയെ സ്വീകരിക്കുന്നതിനായി പള്ളി അങ്കണത്തിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. കുർബാനയ്ക്ക് ശേഷം അനൗപചാരിക യോഗത്തിൽ അദ്ദേഹം വിശ്വാസികളുമായി സംവദിച്ചു

കോട്ടയം | ഓർത്തോഡോക്സ് സഭ ഉടമസ്ഥതയിലുള്ള മണർകാട് സെന്റ് മാരിസ് പള്ളയിൽ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബാന അർപ്പിച്ചു. സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളിയതോടെയാണ് മണർകാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വഴിയൊരുങ്ങിയത്.
കത്തീഡ്രലിൽ എത്തിയ പാത്രിയർക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ബാവയെ സ്വീകരിക്കുന്നതിനായി പള്ളി അങ്കണത്തിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. കുർബാനയ്ക്ക് ശേഷം അനൗപചാരിക യോഗത്തിൽ അദ്ദേഹം വിശ്വാസികളുമായി സംവദിച്ചു. ചടങ്ങുകൾ പൂർത്തിയാക്കി രാവിലെ 11 മണിയോടെ അദ്ദേഹം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് മടങ്ങും. അദ്ദേഹത്തിന്റെ കേരള സന്ദർശനം നവംബർ 16 നു അവസാനിക്കും.
പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതിയും കോട്ടയം സബ് കോടതിയും തള്ളിയിരുന്നു. വി.വി. മാത്യു, സന്തോഷ് ജോർജ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തുടർനടപടികൾക്കായി ഈ ഹർജി ഈ മാസം 23-ന് വീണ്ടും പരിഗണിക്കും.ഇതിനുപുറമെ, കോട്ടയം സബ് കോടതിയിൽ നിലനിൽക്കുന്ന കേസിൽ വാകത്താനം സ്വദേശി ലൈജു മർക്കോസ് സമർപ്പിച്ച ഇൻജങ്ഷൻ അപേക്ഷയും കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അഡ്വാൻസ് അപേക്ഷയും കോടതി തള്ളിയിരുന്നു. ഇതോടെയാണ് ബാവയുടെ സന്ദർശനത്തിനും ശുശ്രൂഷകൾക്കും നിയമപരമായ തടസ്സങ്ങൾ നീങ്ങിയത്.

You might also like

-