ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ 6 പ്രതികൾ പിടിയിൽ

ഇവർ 3 കിലോ സ്വർണ്ണമാണ് കവർന്നത്. മോഷണത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് പ്രതികൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിൻ്റെ നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കുകയുളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

തിരുവനന്തപുരം| ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ 6 പ്രതികൾ പിടിയിൽ. നാല് പേരെ വയനാട് ലക്കിടിയിൽ നിന്നും രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്. സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആൻ്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ നിന്ന് 400 ​ഗ്രാമിലധികം സ്വ‍ർണം കണ്ടെടുത്തു. വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ തുടരുകയാണ്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് ത‍ർക്കമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ അമുൽ, ദിലീപ് എന്നിവർ ചാലയിൽ സ്വർണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവർച്ചയ്ക്ക് ഇരയായ ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷൻ ഏറ്റെടുത്തത്.ഷാഡോ അനിൽ എന്ന അനിൽ പ്രസാദും വിനോദ് ആൻ്റണിയും ആണ് ബൈക്കിൽ എത്തി ജ്വല്ലറിയുടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നത്. തുടർന്ന് ഇവർ ബൈക്കിൽ ഫ്ലൈഓവർ പിന്നിട്ടു ഹൈവേയ്ക്ക് സമീപം എത്തുകയും കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെടുകയുമായിരുന്നു.

തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി, ബെം​ഗളൂരുവിലേക്ക് കടക്കുകയും പിന്നീട് വയനാട് ഭാ​ഗത്തേക്ക് എത്തുകയുമായിരുന്നു.പിടിയിലായവരിൽ ജ്വല്ലറിയുമായി ബന്ധമുള്ളവരുമുണ്ട്. ഒരാൾ ഒളിവിലാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ 3 കിലോ സ്വർണ്ണമാണ് കവർന്നത്. മോഷണത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് പ്രതികൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിൻ്റെ നിഗമനം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കുകയുളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 25 വർഷമായി ചാലയിൽ ജ്വല്ലറി ബിസിനസ് നടത്തുന്ന ആളാണ് മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ. പഴയ സ്വർണം പ്യൂരിഫൈ ചെയ്യാനായി വീട്ടിലേക്ക് എത്തിക്കുന്നതാണ് പതിവ് രീതി. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നത്.ഇതിനിടെ, നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ചാ സം​ഘത്തിന് കൈമാറിയ ശ്രാവണും ഇവർക്കൊപ്പം കാറിൽ കയറി. വയനാട്ടിലെത്തിയ സംഘം പരിചയക്കാരനും റിസോർ‌‌ട്ടിലെ ജോലിക്കാരനുമായ രാജീവിനെ വിളിക്കുകയും വിനോദയാത്രയ്ക്ക് എത്തിയതാണെന്ന് പറഞ്ഞ് താമസസൗകര്യം ഒരുക്കാൻ പറയുകയും ചെയ്തു. എന്നാൽ ശനിയാഴ്ച വൈകുന്നേരം 5:45 ഓടെ പടിഞ്ഞാറത്തറയിൽ വെച്ച് വാഹനം വളഞ്ഞ് പൊലീസ് കവർച്ചാ സംഘത്തെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ശ്രാവൺ വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രാജീവിനെ ചോദ്യം ചെയ്ത പൊലീസ്, തിരുവനന്തപുരത്ത് ഹാജരാകാൻ നി‍ർദേശിച്ചു നോട്ടീസ് നൽകി വിട്ടയച്ചു. പ്രതികളുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.

You might also like

-