അമേരിക്കയിൽ ചീവീട് ചിപ്സിന് പ്രിയമേറുന്നു ചിവിടുകൾ പ്രാര്‍ശ്വഫലങ്ങളില്ലാത്ത ആഹാരം ആരോഗ്യത്തിന് അത്യുത്തമം!

പ്രൊട്ടീന്‍, വിറ്റാമിന്‍, മിനറല്‍ തുടങ്ങിയ ഗുണങ്ങളെല്ലാം പ്രാണികളിലുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു

0

വാഷിങ്ടണ്‍: പൊതുവെ വറുത്ത ഭക്ഷണസാധനങ്ങള്‍ വയറിനും ആരോഗ്യത്തിനും ഒട്ടും ഗുണകരമല്ല. ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമായ സ്‌നാക്‌സുകളെ അകറ്റി നിര്‍ത്തുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത.
ചീവിടുകളെ ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ വയറിന് നല്ലതാണെന്ന് പഠനങ്ങള്‍. ചീവിടുകള്‍ പോലുള്ള പ്രാണികളിലടങ്ങിയിരിക്കുന്ന ഗട്ട്‌സ് ബാക്ടീരിയ ദഹന പ്രക്രിയ എളുപ്പമാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
യൂറോപ്പിന്റെ പല ഭാഗങ്ങളിലും യുഎസിലും പ്രാണികളെ ഭക്ഷണമാക്കുന്നവര്‍ നിരവധിയാണ്. ഇതില്‍ പ്രൊട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ പരമ്പരാഗത ഭക്ഷണങ്ങളിലും ഇത്തരം പ്രാണികള്‍ ഭക്ഷണമായി കടന്നുകൂടിയിട്ടുണ്ട്.
രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ നിത്യേന പ്രാണികളെ ഭക്ഷണങ്ങളാക്കുന്നുണ്ട്. അതേസമയം പ്രാണികള്‍ ഭക്ഷണമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രൊട്ടീന്‍, വിറ്റാമിന്‍, മിനറല്‍ തുടങ്ങിയ ഗുണങ്ങളെല്ലാം പ്രാണികളിലുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രകൃതി സംരക്ഷണത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ ജീവികള്‍ക്ക് മനുഷ്യരിലെ ദഹന പ്രക്രിയ എളുപ്പമാക്കാന്‍ കഴിയും. 18 മുതല്‍ 48 വയസ്സുവരെയുള്ള 20 പേരിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. നിയന്ത്രിതമായ പ്രാതലോ അല്ലെങ്കില്‍ 25 ഗ്രാം പൊടിച്ച ചീവിടോ ആണ് ഇവര്‍ക്ക് നല്‍കിയത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം നിയന്ത്രിത പ്രാതല്‍ കഴിച്ചവരില്‍ നിന്നും ചീവിട് പൊടി കഴിച്ചവര്‍ക്ക് ദഹനം എളുപ്പമായതായി ഗവേഷകര്‍ കണ്ടെത്തി. ഇത് സുസ്ഥിരമായ ഭക്ഷണശ്രോതസ്സായി കണക്കാക്കമെന്നും വാഷിങ്ടണ്‍ അടിസ്ഥാനമായുള്ള ശാസ്ത്ര മാസികയില്‍ പറയുന്നു.

You might also like

-