ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’നിർത്തിവച്ച് അമേരിക്ക

യുഎസ് സൈനിക വിമാനങ്ങൾക്ക് വേണ്ടി പറക്കുന്ന ഗ്യാസ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഒരു ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കർ ഖത്തറിന്‍റെ ആകാശത്ത് വച്ച് കാണാതായി.

ന്യൂയോർക്ക് |ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ട്രംപ്.മാത്രവുമല്ല പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.

പാകിസ്താന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് പദ്ധതി താത്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം, യു എ ഇയ്ക്കുനേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫഗാരി.

അതേസമയം യുഎസ് സൈനിക വിമാനങ്ങൾക്ക് വേണ്ടി പറക്കുന്ന ഗ്യാസ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഒരു ബോയിംഗ് കെസി-135 സ്ട്രാറ്റോ ടാങ്കർ ഖത്തറിന്‍റെ ആകാശത്ത് വച്ച് കാണാതായി. ഇറാന് സമീപം പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ 7700 എന്ന ദുരന്ത സിഗ്നൽ പുറപ്പെടുവിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷത്തിന് ആക്കം കൂട്ടി ഇറാൻ, യുഎഇയ്ക്ക് നേരെ ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ച് അക്രമണം നടത്തിയതിനിടെയാണ് സംഭവമെന്നത് വലിയ ആശങ്കയാണ് ഉയർത്തി. യുഎഇയിലെ അൽ ദഫ്ര വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതായിരുന്നു വിമാനം.

വിമാനം ലാൻഡിംഗിനായി ഇറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് കുറച്ചുനേരം വായുവിൽ വൃത്താകൃതിയിൽ പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. അതേസമയം വിമാനം എന്തുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നതിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല, അതേസമയം വിമാനത്തിനെതിരെ ഒരു ആക്രമണം നടന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമൊന്നും ഉണ്ടായിട്ടുമില്ല. ഫ്ലൈറ്റ്റാഡാർ 24 -ൽ നിന്നുള്ള വിവരങ്ങൾ പങ്കുവച്ച് കൊണ്ട് ഇറാന്‍റെ അർദ്ധ – ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് വിമാനം കാണാതായതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വിമാനം അപ്രത്യക്ഷമായതിന് ഇറാന് പങ്കുള്ളതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം.

You might also like

-