കൊടും ക്രൂരത ഇടുക്കിയിൽ മകൻ മാതാപിതാക്കളെ കൊലപെടുത്തി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു

ഇടുക്കി എഴുകുംവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്.

ഇടുക്കി | നെടുങ്കണ്ടംഎഴുകുംവയൽ പാറത്തറയില്‍ ആന്റണിയും (59), ഭാര്യ വത്സമ്മ ( 55) യുമാണ് കൊല്ലപ്പെട്ടത്.മകന്‍ അജീഷ് (26) പോലിസ് കസ്റ്റഡിയിൽ  .അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.ആന്തരാവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് മൃതദേഹങ്ങൾ.അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് സൂചന .കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുക്കുകയും ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഇടുക്കി എഴുകുംവയൽ ഇരട്ട കൊലപാതകത്തിൽ പ്രതി അജീഷുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി. എല്ലാം കള്ളമെന്നും തനിക്കുള്ള പണിയെന്നും അജീഷ്. ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷൻ സെൻററിൽ നിന്ന് അജീഷ് വീട്ടിൽ തിരിച്ചെത്തിയത്. എഴുകുംവയൽ പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരെയും ദൈവ സന്നിധിയിലേക്ക് അയച്ചു എന്ന വിചിത്ര പ്രതികരണമാണ് കൊലപാതകത്തിനുശേഷം പ്രതി നാട്ടുകാരോടും പോലീസിനോടും നടത്തിയത്. ഡി അഡിക്ഷൻ സെന്ററിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ അജീഷ് ലഹരി ഉപയോഗം വീണ്ടും തുടർന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പിതാവ് ആൻറണിയെയും മാതാവ് വത്സയേയും അജീഷ് കുത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ചിത്രങ്ങൾ പകർത്തി വിദേശത്തുള്ള വൈദികന് അയച്ചു നൽകി.കൊല്ലപ്പെട്ട ആൻറണിയുടെ മാതാവും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും

You might also like

-