മെസിയുടെ പേരിൽ തട്ടിപ്പ്: മൂന്ന് വകുപ്പുകളുടെ സംയുകത അന്വേഷണം ?

ടെൻഡർ വിളിക്കാതെ സ്പോൺസറെ തീരുമാനിച്ചതും സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തൽ. അന്വേഷണം വൈകാതെ പ്രഖ്യാപിക്കും

തിരുവനന്തപുരം| ലിയോണൽ മെസിയടങ്ങിയ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് ആകാംക്ഷ. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ട് ഗുരുതരമെന്ന് വിലയിരുത്തൽ. മുൻ മന്ത്രി അബ്ദുറഹ്മാന്റെ ഇടപെടലുകളും അന്വേഷണപരിധിയിൽ വരും. ടെൻഡർ വിളിക്കാതെ സ്പോൺസറെ തീരുമാനിച്ചതും സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തൽ. അന്വേഷണം വൈകാതെ പ്രഖ്യാപിക്കും.

വിജിലൻസ് അന്വേഷണത്തിനുൾപ്പെടെ തീരുമാനം എടുത്തേക്കും. ചട്ടങ്ങൾ മറികടന്നും അധികാര ദുർവിനിയോഗം നടത്തിയും സർക്കാരിനെ നിയമകുരുക്കിൽ ആക്കാവുന്ന തീരുമാനങ്ങൾ സ്പോൺസർക്ക് വേണ്ടി എടുത്തെന്നാണ് കണ്ടെത്തൽ. ധന, നിയമ വകുപ്പുകളുടെ പരിശോധനയില്ലാതെ കരറുമായി മുന്നോട്ട് പോയതും സ്പോൺസറെ തിരഞ്ഞെടുക്കാൻ ടെൻഡർ വിളിക്കാതിരുന്നതും ഉൾപ്പെടെ അന്വേഷിക്കും.വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോർട്ടിലുള്ളത്. കൂടാതെ കഴിഞ്ഞ സർക്കാരും സ്പോൺസറുo തമ്മിൽ അവിശുദ്ധ ഇടപാട് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക.

മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ സ‍ർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ട വിരുദ്ധമായിട്ടാണ് സ്പോൺസറെ തീരുമാനിച്ചത്. താത്പര്യ പത്രം ക്ഷണിക്കാതെ സ്പോണ്‍സറെ തീരുമാനിച്ചു. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

You might also like

-