മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
കണ്ണൂർ തളിപ്പറമ്പിൽ ജനീഷിന്‍റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ഇന്ന് രാവിലെയാണ് ആക്രമിച്ചത്. കണ്ണൂരിന് പുറമെ കാസർഗോഡും മന്ത്രിയുടെ വാഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ പതാക സ്റ്റാൻഡും തകർത്തു.
കണ്ണൂർ | യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം പയ്യന്നൂരിൽ തടഞ്ഞ സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മന്ത്രിയുടെ വാഹനം ആക്രമിച്ചതിന്‍റെ പേരിലാണ് കേസ്. സന്ദീപ് വാര്യർ എംഎൽഎയെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ ജനീഷിന്‍റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ഇന്ന് രാവിലെയാണ് ആക്രമിച്ചത്. കണ്ണൂരിന് പുറമെ കാസർഗോഡും മന്ത്രിയുടെ വാഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ പതാക സ്റ്റാൻഡും തകർത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.സംഭവത്തിൽ ആറ് ഡിവെെഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.
പയ്യന്നൂരിൽ വാഴ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം ഉണ്ടായിരുന്നത്.
അതേസമയം മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത്. നടക്കാവിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കാണ് മന്ത്രി എത്തിയത്. എന്നാൽ നേരത്തെ തന്നെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. കൂടാതെ മന്ത്രിയെ സ്വീകരിക്കാൻ സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. ഇരുവരും തമ്മിൽ പോർവിളികളുമായി നിൽക്കുന്നതിനിടയിലേക്കാണ് മന്ത്രിയുടെ വാഹനം എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിക്കുന്ന പ്രവർത്തകരെ മുഴുവൻ മാറ്റിക്കൊണ്ട് മന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കുകയായിരുന്നു പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് മാറ്റിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനം ഹാളിലേക്ക് പ്രവേശിച്ചെങ്കിലും പുറത്ത് പ്രതിഷേധം തുടരുകയാണ്. കയ്യടികളോടെയും അഭിവാദ്യം ചെയ്തുമാണ് മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.