ഇടുക്കിയിലെ തോട്ടമേഖലയിലെ ജനങ്ങളെ ബന്ദിയാക്കി ജില്ലാകളക്റ്ററുടെ ഉത്തരവ് ,”വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ജനങ്ങൾ പുറത്തിറങ്ങരുത്
വനവകുപ്പ് ഈ മേഖലയിലെ കർഷകൻ വന്യജീവി ശല്യത്തിൽ നിന്നും രക്ഷപെടാൻ സ്ഥാപിച്ച വേലികളും മറ്റു നിർമ്മിതികളും പൊളിച്ചു നീക്കുകയുണ്ടായി . മുഖ്യമന്ത്രി ഇടുക്കിയിലെ കർഷകരെ രക്ഷിക്കാൻ പ്രത്യകയോഗം വിളിച്ചു ചേർത്ത ദിവസം തന്നെ ജില്ലാ ഭരണകൂടത്തെ കൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവിറക്കി കർഷകരെ ദ്രോഗിക്കുകയാണുണ്ടായത്
ഇടുക്കി | ഇടുക്കിയിലെ വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന തോട്ടം മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മനുഷ്യസഞ്ചാരം നിരോധിച്ചുകൊണ്ട് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി . വന്യജീവികൾ രാത്രികാലങ്ങളിൽ ഇറങ്ങാൻ സാധ്യതയുള്ളത് കൊണ്ട് അവയുടെ സ്വര്യവികാരത്തിന് തടസമുണ്ടാക്കുന്നത് തടയുന്നതിനാണ് പുതിയ ഉത്തരവ് , ഇടുക്കിജില്ലയുടെ ഏകദേശം 70 ശതമാനത്തോളം പ്രദേശം തോട്ടമേഖലയും വനാതിർത്തി പങ്കിടുന്നതാണ് , ഇവിടെങ്ങളിൽ ഏകദേശം 5 ലക്ഷം മുതൽ 9 ലക്ഷം വരെ ആളുകളെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഉത്തരവ് . തോട്ടം മേഖലയിലെ ജനങ്ങൾ വൈകിട്ട് ആറുമണിക്ക് ശേഷം വീടിനു പുറത്തിറങ്ങുന്നത് വിലക്കി ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാകളക്ടർ ദീനേശൻ ചെറുവാട്ട് ഉത്തരവിറക്കിയിട്ടുള്ളത് .മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യവും ഭരണ ഘടന അവകാശങ്ങളും നിഷേധിച്ചുകൊണ്ടുള്ള ജനവിരുദ്ധ ഉത്തരവിനെതിരെ പ്രതിക്ഷേധം വ്യാപകമായിരിക്കുകയാണ് .
കാട്ടാന ശല്യം കൂടുതലുള്ള മൂന്നാർ തോട്ടം മേഖല ഒരു അന്തരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാണ് വന മേഖലയോട് ചേർന്നു കിടക്കുന്നതു എപ്പോഴും കാട്ടാന ശല്യം ഉള്ള പ്രദേശവുമാണ് ഉത്തരവ് മൂന്നാറിലും പരിസരത്തും ബാധകമാക്കിയാൽ ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമെന്നു ഉറപ്പാണ് , വനാതിർത്തി പങ്കിടന്നതും തോട്ടം മേഖലയിൽ ഉൾപെട്ടതുമായ സൂര്യനെല്ലി , പൂപ്പാറ ശാന്തൻപാറ , ഉടുമ്പൻചോല, നെടുങ്കണ്ടം പീരുമേട് ,അടക്കം ഇടുക്കിജില്ലയിലെ നിരവധി പട്ടണങ്ങളിലും ജനവാസമേഖലയിലും നിരോധന ഉത്തവ് ബാധകമാണ് .
കർഷകരെയും കർഷക സംഘടനകളെയും രക്ഷിക്കുമെന്നും വന്യജീവി ശല്യം പരിഹരിക്കുമെന്ന് പറഞ്ഞു അധികാരത്തിലെത്തിയ വി ഡി സതീശൻ സർക്കാർ കർഷകരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഉത്തരവുകൾ ജില്ലാഭരണകൂടം വഴി ഇറക്കി മലയോരമേഖലയിൽ നിന്നും ആസൂത്രിത കുടിയിറക്ക് ആരംഭിച്ചിരിക്കുകയാണ് കഴഞ്ഞ ദിവസം ചിന്നക്കനാൽ മേഖലയിലെ കാട്ടാനകൾക്ക് സഞ്ചരിക്കാൻ നാട്ടുകാരുടെ വേലിയടക്കം പൊളിച്ചു നീക്കാൻ ഉത്തരവിടുകയും , വനവകുപ്പ് ഈ മേഖലയിലെ കർഷകൻ വന്യജീവി ശല്യത്തിൽ നിന്നും രക്ഷപെടാൻ സ്ഥാപിച്ച വേലികളും മറ്റു നിർമ്മിതികളും പൊളിച്ചു നീക്കുകയുണ്ടായി . മുഖ്യമന്ത്രി ഇടുക്കിയിലെ കർഷകരെ രക്ഷിക്കാൻ പ്രത്യകയോഗം വിളിച്ചു ചേർത്ത ദിവസം തന്നെ ജില്ലാ ഭരണകൂടത്തെ കൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവിറക്കി കർഷകരെ ദ്രോഗിക്കുകയാണുണ്ടായത് . ജില്ലാകളക്റ്ററുടെ നടപടിക്കെതിരെ പ്രദേശവാസികൾ പ്രതിക്ഷേധവുമായി രംഗത്തെത്തയിരിക്കയാണ് . തോട്ടം മേഖലയെ ആകെ പ്രതിസന്ധിയിലാക്കി പുതിയ ഉത്തരവ് പുറത്തു വന്നിട്ടുള്ളത് .
അതേസമയം ഇടുക്കിയിൽ മൃഗങ്ങൾക്ക് രാജപാതയൊരുക്കിയും , ജനങ്ങൾക്ക് വീട്ടുതടങ്കൽ ഏർപ്പെടുത്തയും മലയോര ജനതയെ പുകച്ചുചാടിച്ചു വനവൽക്കരണം നടത്തുകയാണ് യു ഡി എഫ് സർക്കാറിന്റെ ഗൂഢനീക്കാമെന്നു കർഷക സംഘടനയായ കിഫാ ആരോപിച്ചു .
ഇടുക്കിയിലെ വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന തോട്ടം മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മനുഷ്യസഞ്ചാരം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവ് ഇട്ടിരിക്കുന്നു. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ഇടുക്കി ജില്ലയിൽ ഭൂരിഭാഗം തോട്ടം മേഖലകളും വനത്തോട് ചേർന്നാണ് കിടക്കുന്നത് എന്ന വസ്തുത നിലനിൽക്കെ ഏതാണ്ട് ഇടുക്കി ജില്ല മുഴുവൻ ആളുകൾക്ക് വൈകിട്ട് ആറുമണിക്ക് ശേഷം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.
ഇത് തികച്ചും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് . കഴിഞ്ഞ ആഴ്ച വന്യമൃഗങ്ങളെ തടയാൻ കർഷകർ സ്ഥാപിച്ച ഫെൻസിംഗുകൾ വെട്ടിമാറ്റാൻ ഉത്തരവിട്ട അതേ ഭരണകൂടമാണ് വീണ്ടും ഇത്തരം അബദ്ധജടിലമായ ഉത്തരവുമായി ഇറങ്ങിയിരിക്കുന്നത്.
കർഷകന്റെ വേലി പൊളിച്ച് വന്യമൃഗങ്ങൾക്ക് ജനവാസമേഖലയിലേക്ക് സൗകര്യപൂർവ്വം വഴിയൊരുക്കിയ ശേഷം, ഇപ്പോൾ ജനങ്ങളോട് സ്വന്തം വീടുകളിൽ തടവിലിരിക്കാൻ ആജ്ഞാപിക്കുന്നു.
ഇത് ഇടുക്കിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; നാളെ വയനാട്ടിലും പാലക്കാടും പത്തനംതിട്ടയിലും കണ്ണൂരിലുമെല്ലാം ഇതേ മാതൃകയിൽ ജനങ്ങളുടെ മേൽ നിരോധനാജ്ഞകൾ അടിച്ചേൽപ്പിക്കപ്പെടും. മലയോര ജനതയെ ജീവിക്കാൻ സമ്മതിക്കാതെ, വഴിനടക്കാൻ അനുവദിക്കാതെ, ഭീതിയിലാഴ്ത്തി സ്വന്തം മണ്ണിൽ നിന്ന് സമ്പൂർണ്ണമായി കുടിയൊഴിപ്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് വനംവകുപ്പിന് ഇതിന് പിന്നിലുള്ളത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ കഴിവില്ലാത്ത വനം വകുപ്പും, വെറും പി.ആർ വർക്കുകൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന വനം മന്ത്രി ഷിബു ബേബി ജോൺ മലയോര ജനതയെ പരസ്യമായി വഞ്ചിക്കുകയാണ്. മൃഗങ്ങളെ കാട്ടിൽ നിർത്താൻ ഭരണകൂടത്തിന് ത്രാണിയില്ലെങ്കിൽ തോട്ടം തൊഴിലാളികളെയും കർഷകരെയും സ്വന്തം വീട്ടിൽ പൂട്ടിയിടാൻ കളക്ടറും മന്ത്രിയും നോക്കേണ്ട.അടിയന്തര ചികിത്സയ്ക്കുപോലും വഴിനടക്കാൻ അനുവദിക്കാതെ ജനങ്ങളെ സ്വന്തം മണ്ണിൽ അന്യരാക്കുന്ന ഈ തുഗ്ലക്ക് ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കിഫ ആവശ്യപ്പെടുന്നു
അല്ലാത്ത പക്ഷം, അതിജീവനത്തിനും സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാനുമായി കേരളത്തിലെ കർഷക ജനത ഒറ്റക്കെട്ടായി തെരുവിൽ പ്രതിരോധം തീർക്കുമെന്നു കിഫ ചെയർമാൻ അലക്സ് ഒഴുകയിൽപറഞ്ഞു