യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമണം എംവി ഗോവിന്ദൻ

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പോലീസിലെ രണ്ട് ക്രിമിനലുകൾ നേരിട്ടെത്തി ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ തലയ്ക്കടിക്കുകയാണ് ചെയ്തത്. പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുമ്പോൾ പോകുന്ന വഴിയിലും ആംബുലൻസിൽ കയറി ആക്രമിച്ചു.

തിരുവനന്തപുരം| തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെഎസ്.യുവിനും യുഡിഎഫിനും നേരിട്ട കനത്ത തിരിച്ചടിയുടെ ജാളിത്യം മറയ്ക്കാനാണ് ഈ അക്രമം അഴിച്ചുവിട്ടതെന്ന് എൽ.ഡി.എഫ് കൺവീനർ ടിപി രാമകൃഷ്ണനും ആരോപിച്ചു.

“തിരുവനന്തപുരത്ത് യാതൊരു പ്രകോപനവുമില്ലാതെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ബോധപൂർവ്വം ആസൂത്രണം ചെയ്ത പ്ലാൻ അനുസരിച്ചാണ് കെ.എസ്.യുക്കാർ ഹോസ്റ്റലിലേക്ക് കയറി ആക്രമണം നടത്തിയത്. ഹോസ്റ്റലിലേക്ക് കല്ലും തീപ്പന്തവും എറിയുകയായിരുന്നു. എന്നാൽ എസ്.എഫ്.ഐക്കാർ കടന്നാക്രമിച്ചിട്ടില്ലെന്നും അവർ തകർത്ത വാഹനം ഏതാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പോലീസിലെ രണ്ട് ക്രിമിനലുകൾ നേരിട്ടെത്തി ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ തലയ്ക്കടിക്കുകയാണ് ചെയ്തത്. പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുമ്പോൾ പോകുന്ന വഴിയിലും ആംബുലൻസിൽ കയറി ആക്രമിച്ചു. സഞ്ജീവിനെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണം.”എംവി ഗോവിന്ദൻ പറഞ്ഞു

മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരടങ്ങുന്ന ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന അരങ്ങേറിയത്. പോലീസിനെ മുന്നിൽനിർത്തി നയിക്കുകയായിരുന്നു. മന്ത്രിയെ തടഞ്ഞ ആർ.എസ്.എസുകാർക്ക് സംരക്ഷണം നൽകുന്ന പോലീസ് ഹോസ്റ്റലിൽ നിൽക്കുന്ന വിദ്യാർത്ഥികളെ വേട്ടയാടുകയാണ്. ക്യാമ്പസുകളിൽ വലിയ വിജയമാണ് എസ്.എഫ്.ഐ നേടുന്നത്. പോലീസിനെ ഉപയോഗിച്ച് എസ്.എഫ്.ഐയെ തകർക്കാമെന്നും അടിച്ചമർത്തി മുന്നോട്ടുപോകാം എന്നും കരുതേണ്ടതില്ല. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-