തമിഴ് നാട് മുഖ്യമന്ത്രി വിജയ് യുടെ കോലം കത്തിച്ച് ജനസംരക്ഷണ സമിതി .

കേരള നിയമസഭയിൽ ചർച്ച ചെയ്യാതെയും വിദഗ്ധരു മായി കൂടി ആലോചിക്കാതെയും 1970ൽ പുതുക്കി നൽകിയ പാട്ടക്കരാറിലെ വ്യവസ്ഥകളാണ് സുപ്രീംകോടതിയിൽ കേരളത്തിന് സ്ഥിരമായ തിരിച്ചടിക്ക് കാരണമാകുന്നത്

തൊടുപുഴ | അപകടാവസ്ഥയിലും കാലാവധി കഴിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിന്റെ എതിർപ്പിനെ മറികടന്ന് ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം നടത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ പ്രതീകാത്മക കോലം കത്തിച്ച് ജനസംരക്ഷണസമിതി പ്രതിഷേധിച്ചു. നിയമവിരുദ്ധമായ 999 വർഷ പാട്ടക്കരാർ റദ്ദാക്കണമെന്നും മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജന സംരക്ഷണ സമിതി പാട്ട കരാർ കത്തിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നതിന്റെ ഭാഗമായാണ് പ്രവർത്തകർ തമിഴ്നാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
കേരള നിയമസഭയിൽ ചർച്ച ചെയ്യാതെയും വിദഗ്ധരു മായി കൂടി ആലോചിക്കാതെയും 1970ൽ പുതുക്കി നൽകിയ പാട്ടക്കരാറിലെ വ്യവസ്ഥകളാണ് സുപ്രീംകോടതിയിൽ കേരളത്തിന് സ്ഥിരമായ തിരിച്ചടിക്ക് കാരണമാകുന്നത്. ഇത് നിയമസഭയിൽ അവതരിപ്പിച്ച് റദ്ദാക്കുവാൻ തീരുമാനിച്ചാൽ കേസ് നടത്തിപ്പിൽ കേരളത്തിന് മേൽകൈ ലഭിക്കും. സർക്കാർ ഇതിനായി പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം .
കേരളത്തോട് ആലോചിക്കാതെയും സുപ്രീം കോടതി വിധി മാനിക്കാതെയും ഏകപക്ഷീയമായി ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന തമിഴ്നാട് ബജറ്റിലെ പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ 6 ജില്ലകളെ ഇല്ലാതാക്കുന്ന മുല്ലപ്പെരിയാർ ദുരന്തം ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട് ഉദ്ഘാടനം ചെയ്തു. സി.എ. ജോയ്, നിക്സൺ കണ്ടിരിക്കൽ, ദീപു കരിമ്പാനി, ജെസ്സി ജോണി, സജു തറനിലം, സി. എൻ. മണി, ശ്രീരാജ് ചിറ്റക്കാട്ട്, ടോജോ ജോസഫ് കല്ലറയ് ക്കൽ ഗീതു ഇ. ജി., ബാബു മുണ്ടക്കൽ, തോമസ് കാട്ടാങ്കോട്ടിൽ, ബേബി ചെമ്പരത്തി, ഷൈന ബീവി എന്നിവർ സംസാരിച്ചു.

You might also like

-