പൊതുവികാരം കണക്കിലെടുക്കണം മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണം :പി ജെ ജോസഫ്

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ അഭിപ്രായം നിരീക്ഷരെ അറിയിച്ചെന്ന് കെഡിപി നേതാവും പാലാ നിയുക്ത എംഎല്‍എയുമായ മാണി സി കാപ്പന്‍ പറഞ്ഞു. കൂടുതല്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം | മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. പൊതുവികാരം കണക്കിലെടുക്കണം. സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.”കേരളത്തിന്‍റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. എം എൽ എ തന്നെ മുഖ്യമന്ത്രിയാകണം. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി”. ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെ സി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്.

മുഖ്യമന്ത്രി ആരാവണമെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത കാര്യം എഐസിസി നിരീക്ഷകരെ അറിയിച്ചെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തിട്ട് അവര്‍ തീരുമാനം അറിയിക്കും. നിരീക്ഷകരോട് പറഞ്ഞ കാര്യം മാധ്യമങ്ങളോട് തുറന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ അഭിപ്രായം നിരീക്ഷരെ അറിയിച്ചെന്ന് കെഡിപി നേതാവും പാലാ നിയുക്ത എംഎല്‍എയുമായ മാണി സി കാപ്പന്‍ പറഞ്ഞു. കൂടുതല്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയാരെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുമെന്ന് സിഎംപി നേതാവ് സി പി ജോണ്‍ പറഞ്ഞു. എത്രയും വേഗം തീരുമാനം ഉണ്ടാകണം. മന്ത്രിസഭ ഉടന്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു
അതേ സമയം ഘടകകക്ഷികളെ കണ്ട് എഐസിസി നിരീക്ഷകര്‍ ഡല്‍ഹിക്ക് മടങ്ങി. ഒറ്റപേരിന് വേണ്ടിയല്ല ഒറ്റ തീരുമാനത്തിന് വേണ്ടിയാണ് തങ്ങളെത്തിയതെന്ന് എഐസിസി നിരീക്ഷകന്‍ അജയ് മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാത്രിയോ നാളെ രാവിലെ എഐസിസിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-