കാപ്പാ കേസിൽ ജയിലിലുള്ള വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് തിരുവനന്തപുരം കോര്‍പറേഷൻ

രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്.ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി വി രാജേഷ്. പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ. പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറാണ് സുധീഷ്.

തിരുവനന്തപുരം| കാപ്പാ കേസിൽ ജയിലിലുള്ള വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിൽ യോഗം. സു​ഗതന് കൗൺസിലിൽ ഹാജരാകുന്നതിൽ ആറ് മാസത്തേക്ക് അവധി നൽകിയതായി കൗൺസിൽ യോ​ഗം അം​ഗീകരിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്.ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി വി രാജേഷ്. പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ. പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറാണ് സുധീഷ്. സുധീഷ് അടക്കം 51 പേരുടെ പിന്തുണ ഭരണപക്ഷത്തിന് ലഭിച്ചു.കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു പൗണ്ട് കടവിൽ സുധിഷ്. ആറുമാസത്തേക്ക് അവധി നൽകിയതായി മേയർ പ്രഖ്യാപിച്ചു. അവധി അംഗീകരിക്കുന്നവർ കൈ ഉയർത്താൻ മേയർ നിർദ്ദേശം നൽകി.

തുടർന്ന് 51 പേര് പിന്തുണ നൽകി. പ്രതിഷേധവുമായി യു ഡി എഫ് എൽഡിഎഫ് അംഗങ്ങൾ നടത്തളത്തിൽ രംഗത്തെത്തി. മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തിന് ഇടയിലും ഡെപ്യുട്ടി മേയർ അജണ്ടകൾ അവതരിപ്പിച്ചു. യുഡിഎഫ് സർക്കാരിന്റെ സർക്കുലർ പ്രകാരം അവധി നൽകി എന്ന് മേയർ അറിയിച്ചു. 2026-7 മാസം രണ്ടാം തിയതി സർക്കാർ ഇറക്കിയ സർക്കുലർ വായിച്ച് കേൾപ്പിച്ചു. അവധി അപേക്ഷ വോട്ടായി പാസാക്കിയാൽ അവധിയിൽ തുടരാമെന്ന് സർക്കുലർ പറയുന്നുവെന്നും മേയർ വ്യക്തമാക്കി. കാപ്പാ കേസിൽ വിയ്യൂര്‍ ജയിലിലാണ് ആര്‍ സുഗതൻ.

You might also like

-