മഴക്കെടുതിയില്‍ മധ്യകേരളം ,കാലവര്‍ഷക്കെടുതിയില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു.എട്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്…

പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന്‍ ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കോട്ടയം തീക്കോയിയില്‍ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗിമകമായി തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. പാലായും ഈരാറ്റുപേട്ടയും വെള്ളത്തില്‍ മുങ്ങി

കൊച്ചി | മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന്‍ രാജേഷിനേയും രക്ഷപ്പെടുത്തി.പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവരാണ് മരിച്ചത് ,

പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന്‍ ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കോട്ടയം തീക്കോയിയില്‍ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗിമകമായി തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. പാലായും ഈരാറ്റുപേട്ടയും വെള്ളത്തില്‍ മുങ്ങി.

റാന്നി ടൗൺ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. പമ്പയിൽ അതി​വേ​ഗം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങിപ്പോയിട്ടുണ്ട്. റാന്നി ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വീടിന്റെ മുകൾ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയ അവസ്ഥയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. ടൗണിലെ കടകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെളളം കയറിയ റാന്നി ടൗണിന്റെ ആകാശ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുകയാണ്
ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലുമായി രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നു.ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു. പൊലീസുകാര്‍ തലനാരിയഴ്ക്ക് രക്ഷപ്പെട്ടു. തൊടുപുഴ ആലക്കോട് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കൊക്കയാര്‍ ചപ്പാത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.അടിമാലി കുമളി ദേശീയപാതയിൽ കീരിതോടിന് സമീപം മണ്ണിടിച്ചിൽ. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.കൽപ്പറ്റയില്‍ മണ്ണിടിച്ചിൽ. വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു. പുൽപ്പാറ അമ്പാളി റസാക്കിൻ്റെ വീടിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ടൗൺഷിപ്പിലെ സോൺ അഞ്ചിന് അടുത്താണ് സംഭവം. സുരക്ഷാ ഭീഷണിയെ തുടർന്ന് പ്രദേശത്തെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.പൂഞ്ഞാര്‍ പയ്യാനത്തോട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായ റെജീനയുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍പ്പെട്ട മകന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു

ഇടുക്കിയിലെ ചെറു ഡാമുകൾ നിറഞ്ഞു
ഒറ്റ രാത്രിയിലെ മഴയിൽ ഇടുക്കിയിലെ ചെറു ഡാമുകൾ നിറഞ്ഞു. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇരട്ടയാർ ഡാമിൽ റെഡ് അലർട്ടിലേക്ക് ജലനിരപ്പ് ഉയർന്നു. കല്ലാർ ഡാമിലെ ജലനിരപ്പും റെഡ് അലേർട്ടിലേക്ക് ഉയരുകയാണ്. ഇരട്ടയാറിൽ 748.89 m ആണ് ജലനിരപ്പ്. കല്ലാറിൽ 822.8 m ആണ് ജലനിരപ്പ്.
തെങ്ങ് കടപുഴകി വീണ് വീട് തകർന്നു
ഗുരുവായൂർ തൊഴിയൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. തൊഴിയൂർ ആയിരംകണ്ണി ഉന്നതിയിൽ ചട്ടിക്കൽ ഷിബുവിന്റെ ഓടിട്ട വീടാണ് തകർന്നത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അയൽവാസി തൂമാട്ട് അമ്മിണിയുടെ വീട്ടുപറമ്പിലെ തെങ്ങാണ് കാറ്റിൽ മറിഞ്ഞ് ഷിബുവിന്റെ വീടിന് മുകളിലേക്ക് വീണത്. അപകടത്തിൽ അമ്മിണിയുടെ സ്ലാബ് മതിലും തകർന്നു. തെങ്ങ് വീണ് തകർന്ന ഓടുകളും തേങ്ങകളും വീടിനുള്ളിലേക്ക് പതിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉറക്കമുണർന്ന് പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിനെ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

പമ്പാനദിയിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്
പമ്പാനദിയിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ശബരിമല തീർത്ഥാടകർ നദിയിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.കനത്ത മഴ, പാലക്കാട് വീട് ഇടിഞ്ഞ് വീണു
കനത്ത മഴയെ തുടർന്ന് പാലക്കാട് വീട് തകർന്ന് വീണു. പുതുപ്പള്ളിത്തെരുവ് പത്തുകുടി സ്വദേശി ഷാഹുൽ ഹമീദിൻ്റെ വീടാണ് തകർന്ന് വീണത്. അപകടസമയം വീടിന് അകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഞ്ച് പേരാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവർ ഓടി പുറത്തിറങ്ങുകയായിരുന്നു.
പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി.

You might also like

-