സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെ സി വേണുഗോപാൽ എം പി. ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് കേരളത്തിലേക്ക്
കേരളത്തിൽ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയൽസംസ്ഥാനമായ തമിഴ്നാട്ടിലും
കൊച്ചി | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെ സി വേണുഗോപാൽ എം പി. ഹിമാചലിൽ നിന്ന് കറന്റ് കേരളത്തിലേക്ക് എത്തും. 250 മെഗാവാട്ട് കറൻ്റ് ആണ് എത്തുക. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ സി വേണുഗോപാൽ സംസാരിച്ചു. തമിഴ്നാടിന് നൽകുന്ന വിഹിതം കുറച്ചാണ് കേരളത്തിന് 250 മെഗാവാട്ട് നൽകുക. കെ സി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്ന് ആണ് ധാരണ.
കേരളത്തിൽ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയൽസംസ്ഥാനമായ തമിഴ്നാട്ടിലും.സംസ്ഥാനവ്യാപകമായി അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി മുടക്കത്തിനെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന് പുറമെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ വിസികെയും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.
വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളെ കണ്ടുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത് തത്സമയം വാർത്താ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടതോടെ സംഭവം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. ഇതിന് പിന്നാലെ രാത്രികാലങ്ങളിലെ തുടർച്ചയായ പവർകട്ടിൽ പൊറുതിമുട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി
എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍പ്ലാന്റില്‍ നിന്ന് 300 മെഗാ വാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം നടക്കുന്നത്. ഒഡീഷയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ നിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വി ഡി സതീശന്‍, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി, ടാക്‌സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.ഇതിനിടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ നിന്നും 15 മെഗാവാട്ട് വൈദ്യുതി ലഭിച്ചെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ മുന്‍പ് ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും വൈകീട്ട് 6.15നും അർദ്ധരാത്രി 12.45 നുമിടയില്‍ ഭാഗികമായി നിയന്ത്രണത്തിന് സാധ്യതയുണ്ടാകുമെന്നും കെഎസ്ഇബി അറിയിച്ചു.