വനം വകുപ്പ് മന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്നുവീണു.മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു

അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടി കഴിഞ്ഞ് അതിഥികളും പൊതുജനങ്ങളും വേദിയിൽനിന്ന് മടങ്ങിയശേഷമാണ് അപകടമുണ്ടായത് എന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

കുമളി | തേക്കടിയിൽ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്നുവീണു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിനുശേഷമാണ് താത്കാലിക പന്തൽ നിലംപൊത്തിയത്. അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടി കഴിഞ്ഞ് അതിഥികളും പൊതുജനങ്ങളും വേദിയിൽനിന്ന് മടങ്ങിയശേഷമാണ് അപകടമുണ്ടായത് എന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
രാവിലെ പത്തരയ്ക്കായിരുന്നു ഉദ്ഘാടന ചടങ്ങ്. എട്ടുദിവസം നീണ്ടുനിൽക്കുന്ന വന്യജീവി വാരാഘോഷ പരിപാടിയിൽ പീരുമേട്, പൂഞ്ഞാർ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, പ്രദേശവാസികളായ ആദിവാസികൾ ഉൾപ്പെടെ ആയിരത്തോളം ആളുകൾ പങ്കെടുത്തിരുന്നു. ചടങ്ങും ഭക്ഷണവിതരണവും പൂർത്തിയായ ശേഷം ആളുകൾ മടങ്ങിയതിനാലും അപകടസമയത്ത് പന്തലിനുള്ളിൽ അധികമാരും ഇല്ലാതിരുന്നതിനാലുമാണ് വലിയ അപകടമൊഴിവായത്. മന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ വേദിയിൽനിന്ന് മടങ്ങി ഏകദേശം ഒരുമണിക്കൂറിനുശേഷമാണ് സംഭവം.
കട്ടപ്പനയിലെ ഒരു ഏജൻസി നിർമിച്ച താത്കാലിക പന്തലാണ് തകർന്നുവീണത്. തേക്കടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്താണ് വേദിയൊരുക്കിയിരുന്നത്.കാര്യമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പന്തൽ നിർമാണക്കാർ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് വേദി നിർമിച്ചിരിക്കുന്നത്.

You might also like

-