കൂടിയാലോചനകൾ ഇല്ല എ ഐ സി സി നേതൃത്വത്തിന് പരാതി നൽകി അടൂർ പ്രകാശ്

" പരാതികൾ അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് കൈമാറിയിട്ടുണ്ട്.അടൂർ പ്രകാശ് പറഞ്ഞു , ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സമയത്തിനായി അടൂർ പ്രകാശ് കാത്തിരിക്കുകയാണ്. പരാതി കൈമാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി യെസ്സിൽ ഒതുക്കി. രാഹുൽ ഗാന്ധി നാളെയാകും കാണുക എന്നാണ് വിവരം.

ഡൽഹി | കോണ്‍ഗ്രസിലെ വിഭാഗീയതക്ക് ആക്കം കൂട്ടി ആക്കം കൂട്ടി എ ഐ സി സി നേതൃത്വത്തിന് പരാതി നൽകി യു ഡി എഫ് കൺവീനിയർ അടൂർ പ്രകാശ് .പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ കണ്ടു. ” പരാതികൾ അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് കൈമാറിയിട്ടുണ്ട്.അടൂർ പ്രകാശ് പറഞ്ഞു , ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സമയത്തിനായി അടൂർ പ്രകാശ് കാത്തിരിക്കുകയാണ്. പരാതി കൈമാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി യെസ്സിൽ ഒതുക്കി. രാഹുൽ ഗാന്ധി നാളെയാകും കാണുക എന്നാണ് വിവരം. ദീപദാസ് മുൻഷിയേയും ഇന്ന് കണ്ടു. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയിട്ടുള്ളത്.

മുന്നണിയിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാനായും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ദില്ലിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് എടുത്തതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പ്രധാനപ്പെട്ട സർക്കാർ തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ “മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്” എന്ന് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. ജൂലൈ മാസത്തിന് ശേഷം യുഡിഎഫ് ഏകോപന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍, മുഖ്യമന്ത്രി വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്നാണ് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് വ്യക്തമാക്കിയത്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും. സൈബർ ആക്രമണം ആർക്കെതിരെ നടത്തുന്നതും ശരിയല്ല. ദില്ലിയിൽ വരുമ്പോൾ എല്ലാ നേതാക്കളെയും കാണും. ഞാൻ ആർക്കെതിരെയും പരാതി പറയാനില്ല. എഐസിസിക്ക് മുന്നിലുള്ള പരാതി ആയതിനാൽ അടൂർ പ്രകാശുമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

You might also like

-