പിഎസ് സി നടത്തിയത് പ്രത്യക്ഷത്തില്‍ അഴിമതി എന്ന് കോടതി
മൂല്യനിര്‍ണ്ണയം നടത്താത്തത് ഗുരുതര വീഴ്ചയെന്നും ഹൈക്കോടതി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയാണ് പിഎസ് സി.വലിയ തലത്തിലുള്ള അഴിമതിയെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.പിഎസ് സിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്ന് ഹൈക്കോടതി.
കൊച്ചി | പിഎസ് സി നടത്തിയത് പ്രത്യക്ഷത്തില്‍ അഴിമതിയെന്ന് പ്ലാനിംഗ് ബോര്‍ഡിലെ മൂല്യനിര്‍ണയ ക്രമക്കേട് കേസിൽ ഹൈക്കോടതി.58 ചോദ്യങ്ങളിലെ മാറ്റം ഗുരുതര വീഴ്ചയെന്നും അതുതന്നെയാണ് അഴിമതിയെന്നും ഹൈക്കോടതി.മൂല്യനിര്‍ണ്ണയം നടത്താത്തത് ഗുരുതര വീഴ്ചയെന്നും ഹൈക്കോടതി.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയാണ് പിഎസ് സി.വലിയ തലത്തിലുള്ള അഴിമതിയെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.പിഎസ് സിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്ന് ഹൈക്കോടതി.
പിഎസ്‌സി ക്രമക്കേടിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്നും ഹൈക്കോടതി.എന്തുകൊണ്ടാണ് പിഎസ്‌സി അന്വേഷണവുമായി സഹകരിക്കാത്തത്?
അന്വേഷണവുമായി പിഎസ്‌സി സഹകരിക്കണം.വസ്തുത പിഎസ്‌സിക്ക് അന്വേഷണ സംഘത്തെ അറിയിക്കാമെന്നും ഹൈക്കോടതി.നാട്ടിലെ യുവാക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു .പി.എസ്.സിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കും.പിഎസ് സിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം, ഹൈക്കോടതി ആവശ്യപ്പെട്ടു.