ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു.
"ഞങ്ങളുടെ ഭാഗത്തുനിന്നും രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അദ്ദേഹത്തിന് പൂർണ്ണമായ അഭിനന്ദനങ്ങളും പ്രശംസയും അറിയിക്കുന്നു. ഞങ്ങളുടെ ടീമിന്റെ ഭാഗമാണ് അദ്ദേഹം എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ദുബായ് |ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറന്ന് 172 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഈ ഇന്ത്യൻ പൈലറ്റിന് ലോകമെമ്പാടുനിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആശുപത്രി സന്ദർശനത്തിന് ശേഷം പൈലറ്റിനെ ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. “ഞങ്ങളുടെ ഭാഗത്തുനിന്നും രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അദ്ദേഹത്തിന് പൂർണ്ണമായ അഭിനന്ദനങ്ങളും പ്രശംസയും അറിയിക്കുന്നു. ഞങ്ങളുടെ ടീമിന്റെ ഭാഗമാണ് അദ്ദേഹം എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു… ഞങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം… യു.എ.ഇ നിലകൊള്ളുന്ന മൂല്യങ്ങളുടെ പ്രതീകം… കാരുണ്യത്തിന്റെ, സമാധാനത്തിന്റെ, ജീവന്റെ ഒരു രാജ്യം,” എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. പൈലറ്റ് മച്ചാറുമായി സംസാരിക്കുന്നതും അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റനായിരുന്നു സ്മിത് മച്ചാർ. ഒമാൻ പൗരനായ ഹമാം അൽഹമ്മാമി ആയിരുന്നു സഹപൈലറ്റ്. വിമാനം തകർക്കുകയെന്ന ലക്ഷ്യത്തോടെ അയാൾ പെട്ടെന്ന് കോക്ക്പിറ്റിലെ എമർജൻസി കോടാലി ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു. രണ്ട് പൈലറ്റുമാരും തമ്മിൽ മല്ലിട്ടതിനെ തുടർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം ആയിരക്കണക്കിന് അടി താഴ്ന്നുവീഴുകയും തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്തു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അസാധാരണമായ സമചിത്തതയും ധീരതയും പ്രകടിപ്പിച്ച മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാർ ഓടിയെത്തി അക്രമിയെ കീഴ്പ്പെടുത്തുകയും വിമാനത്തിന്റെ നിയന്ത്രണം സുരക്ഷിതമാക്കുകയും ചെയ്തു. വൈകാതെ, വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ ചേർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഇന്ത്യൻ പൈലറ്റിന്റെ ഈ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ പ്രശംസിച്ചു. വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. എങ്കിലും, തീവ്രവാദ ആശയങ്ങളുടെ പേരിൽ അൽ-ഹമ്മാമിയെ ഒമാനിൽ പൈലറ്റ് ജോസിയിൽ നിന്ന് നേരത്തെ വിലക്കിയിരുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന യു.എ.ഇ, സംഭവം ഏതെങ്കിലും തരത്തിലുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടതാണോ എന്നും പരിശോധിക്കുന്നുണ്ട്.സാരമായ പരിക്കേറ്റ സ്മിത് മച്ചാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ധീരനായ ക്യാപ്റ്റൻ സ്മിത് മികച്ച വൈദ്യചികിത്സയിലാണ് കഴിയുന്നതെന്നും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബവുമായും പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ശനിയാഴ്ച യു.എഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അദ്ദേഹത്തിന് മികച്ച പരിചരണം നൽകിയ യു.എ.ഇ സർക്കാരിന് നന്ദി അറിയിക്കുന്നതായും എംബസി വ്യക്തമാക്കി.