പവർകട്ട് പ്രതിസന്ധി,,! നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരത്തിൽ വൈദ്യുതി വാങ്ങും ,,?
ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു.
തിരുവനന്തപുരം| പവർകട്ട് പ്രതിസന്ധി ഒഴിവാക്കാൻ കടുത്ത നടപടിയുമായി സർക്കാർ. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരത്തിൽ വൻവില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടർമാർ ഇന്ന് തിരിക്കും. മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാൽ സ്ഥിതി ഗുരുതരമായി തുടരും. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ടിപിസിയുടെ രത്‌നഗിരി പവര്‍പ്ലാന്റില്‍ നിന്ന് 300 മെഗാ വാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം നടക്കുന്നത്. ഒഡീഷയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ നിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വി ഡി സതീശന്‍, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി, ടാക്‌സ് സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇതിനിടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.