മാസപ്പടി കേസ് ,വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് ഇ ഡി
പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് കോടികള്‍ എന്നാണ് ഇ ഡി പൊലീസിന് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.വീണയും റിയാസും ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് പണം കൈമാറിയെന്നും ഇ ഡി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
തിരുവനന്തപുരം| മാസപ്പടി ഇടപാടിൽ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെന്നും ഇഡി പറയുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക പുറത്തുവന്നു.മെയ് 27ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ പണം നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇ ഡി പറയുന്നത്. പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് കോടികള്‍ എന്നാണ് ഇ ഡി പൊലീസിന് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.വീണയും റിയാസും ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് പണം കൈമാറിയെന്നും ഇ ഡി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
റിയാസിൻ്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സ്ആപ് ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പിലെ ഒരു നമ്പർ സേവ് ചെയ്തത് മിനിസ്റ്റർ റിയാസ് എന്ന പേരിലാണ്. ഹവാല ഇടപാടുകാരൻ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ ഉണ്ടെന്ന് ഇഡി കണ്ടെത്തി. 2024 മെയ് മാസത്തിൽ അടക്കം വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ഇഡി പറയുന്നു. വീണയ്ക്ക് ദുബൈയിൽ വസ്ത്രവ്യാപാരം നടത്തുന്നതിന് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കാൻ ആയിരുന്നു ലക്ഷ്യമെന്ന് ഇഡിയുടെ കത്തില്‍ പറയുന്നു.
ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന വീണ സ്വന്തം കൈപ്പടയിലെഴുതിയ ഡയറിയിലെ വിവരങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകള്‍ എന്ന് ഇ ഡി ആരോപിക്കുന്ന പണമിടപാടുകളുടെ വിവരങ്ങള്‍ ഡയറിയിലുണ്ട്. ആകെ ഡെപ്പോസിറ്റ് ഏകദേശം 73 ലക്ഷം രൂപയെന്ന് വീണയുടെ ഡയറിയില്‍ പറയുന്നു. ഫൈജാസിന് അയച്ച് നല്‍കിയത് 38 ലക്ഷമെന്നും ഫൈജാസിന്റെ കണക്ക് പ്രകാരം ആകെ ചെലവ് 14 ലക്ഷത്തിലേറെയെന്നും ഡയറിയിലെ ഒരു പേജില്‍ എഴുതിയിട്ടുണ്ട്.
ആകെ ഇവിടെ നിന്ന് അയച്ച തുക 85 ലക്ഷമെന്നും ഫൈജാസ് ആകെ സ്വീകരിച്ചത് 90 ലക്ഷത്തിലേറെ രൂപയെന്നും റെഡ് ബുക്കിലെ വിവരങ്ങള്‍ പറയുന്നു. പ്രതീക്ഷിക്കുന്ന ബാലന്‍സ് 76 ലക്ഷത്തിലേറെയെന്നും ചില തെളിവുകള്‍ വ്യക്തമാക്കുന്നു. ഡയറിയില്‍ പറയുന്ന ഇടപാടുകളെല്ലാം ഹവാല ഇടപാടുകളാണെന്ന് പൊലീസിന് നല്‍കിയ കത്തില്‍ ഇ ഡി ഉറപ്പിക്കുന്നുണ്ട്. ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള കേവലമുള്ള പണമിടപാടല്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.