ചാനല്‍ മൈക്ക് ഇടിച്ചുകയറി  ദേഹത്ത് തട്ടി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി 

0

ആലപ്പുഴ :പ്രളയ ദുരന്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ വന്ന മുഖ്യമന്ത്രി ചാനല്‍ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് പ്രതികരിക്കാതെ മടങ്ങി. അവലോകന യോഗത്തിലെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ സമീപത്ത് എത്തിയത്. കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ ദേഹത്ത് ചാനല്‍ മൈക്ക തട്ടി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കാതെ മടങ്ങി പോയത്.യോഗത്തിന് ശേഷം ദുരന്ത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതെ മടങ്ങി. മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ഐസക്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കില്ലെന്ന് അറിഞ്ഞ പ്രതിപക്ഷം അവലോകന യോഗം ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരുമാണ് യോഗം ബഹിഷ്‌കരിച്ചത്.

മൂന്ന് പതിറ്റാണ്ടിനിടെ കുട്ടനാട്ടിലുണ്ടായ ഏറ്റവും പ്രളയമായിരുന്നു ഇത്. മുഖ്യമന്ത്രി ആലപ്പുഴ വരെ എത്തിയിട്ടും പ്രളയബാധിത പ്രദേശബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത നിലപാടില്‍ വ്യാപക പ്രതിഷേധങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

You might also like

-