പുഴയില്‍ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആനപ്പാറ സ്വദേശി നാരായണന്‍ കുട്ടിയുടെ മൃതദേഹമാണു കണ്ടെത്തിയത്

0

കല്‍പറ്റ: പുഴയില്‍ കാണാതായ നാലംഗ കുടുംബത്തില്‍ ഒരാളുടെ മൃതദേഹം കിട്ടി.ചുണ്ടേല്‍ ആനപ്പാറ സ്വദേശി നാരായണന്‍ കുട്ടിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം കാണാതായ ഭാര്യ ശ്രീജ, മക്കളായ സൂര്യ, സായൂജ് എന്നിവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
ഞായരാഴ്ച രാവിലെയോടെ വെണ്ണിയോട് പുഴയോരത്ത് ആത്മഹത്യാക്കുറിപ്പും ചെരിപ്പുകളും കുടകളും ബാഗും കണ്ടെത്തുകയായിരുന്നു. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധുക്കളെ അറിയക്കണമെന്നും സാമ്പത്തിക ബാധ്യതയുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

You might also like

-