ന്യൂയോര്‍ക്ക് ഗുരുകുലം രജതജൂബിലി ആഘോഷിച്ചു 

'സര്‍ഗ്ഗ വാസനയും ആത്മാഭിമാനവും ശുഭാപ്തി വിശ്വാസവും പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ മാതൃഭാഷ തന്നെ വേണം...' ഡോ എം വി പിള്ള.

0

 

ഗുരുകുലം മലയാളം സ്കൂളിന്റെ (വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്) 25ാം വാര്‍ഷികം, 2018 ജൂണ്‍ 30നു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളികളുടെ അഭിമാനമായ ഡോ. എം. വി. പിള്ള ആയിരുന്നു മുഖ്യാതിഥി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ. മാത്യൂസ് സ്വാഗതം പറഞ്ഞു.

നോട്ടീസില്‍ കാണിച്ചിരുന്നതു പോലെ കൃത്യം അഞ്ചരയ്ക്കു തന്നെ യോഗ നടപടികള്‍ ആരംഭിച്ചതില്‍ ഭാരവാഹികളെ ഡോ. പിള്ള അനുമോദിച്ചു. നൊബേല്‍ പുരസ്കാരം ലഭിച്ചിട്ടുള്ള മഹാത്മാരൊക്കെയും അവരുടെ മാതൃഭാഷയില്‍ പാണ്ഡിത്യമുള്ളവരായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നൊബേല്‍ പുരസ്കാരം ലഭിച്ച ഹാരോള്‍ വാര്‍മസും ഏഴു തവണ നൊബേല്‍ പുരസ്കാരത്തിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ജോര്‍ജ് സുദര്‍ശനും അവരില്‍പ്പെടുന്നു. ഒരു വ്യക്തിയുടെ സര്‍ഗ്ഗ ശക്തി, ആത്മാഭിമാനം , ശുഭാപ്തി വിശ്വാസം തുടങ്ങിയ മൂല്യങ്ങളുടെ വികാസത്തിന് ഏറ്റവും പറ്റിയ മാധ്യമം മാതൃഭാഷയാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. മാതൃഭാഷയും സംസ്കാരവും അന്യമായാല്‍ ഒരു ജനതയുടെ സ്വത്വം തന്നെ ഇല്ലാതാകുമെന്നു ചരിത്ര രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.തിരുവാതിര നാളില്‍ ചിപ്പിയില്‍ വീഴുന്ന വെള്ളത്തുള്ളി മുത്തായി മാറുന്നതുപോലെ, ഗുരുകുലത്തിലെ വിദ്യാര്‍ഥികള്‍ മൗലികമായ സംഭാവനകള്‍ നല്‍കി മികവ് ആര്‍ജ്ജിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.ജ്ഞാന പീഠ പുരസ്കാര ജേതാവായ ജി. ശങ്കരക്കുറുപ്പിന്റെ കവിതാ ശകലം ചൊല്ലിക്കൊണ്ടാണ് പിള്ള സാര്‍ പ്രസംഗം ആരംഭിച്ചത്. അതേ പദ്യം ചൊല്ലിക്കൊണ്ടാണ്.

ഹാ ! വരും വരും നൂനംഅദ്ദിനം എന്‍ നാടിന്റെനാവനങ്ങിയാല്‍ ലോകംശ്രദ്ധിക്കും കാലം വരും.

ചെറിയാന്‍ ജോസഫിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്മരണിക, ബോര്‍ഡ് മെംബേഴ്‌സിന്റെ സാന്നിധ്യത്തില്‍ ഡോ. എം. വി. പിള്ള പ്രകാശനം ചെയ്തു. വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും ഉള്‍പ്പെടെ 150 ലേറെ കുട്ടികളുടെ കലാ പരിപാടികളോടെ ആഘോഷപരിപാടികള്‍ക്കു തിരശീല വീണു.

You might also like

-