മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം നാളെ ,ദീപദാസ് മുൻഷി

ആഭ്യന്തര മന്ത്രി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെ ഏറ്റവും സുപ്രധാനമായ ധനവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട നിർവഹിച്ചേക്കുമെന്നാണ് വിവരങ്ങൾ.

തിരുവനന്തപുരം| മന്ത്രിമാരുടെ പട്ടികയിൽ നാളെ അന്തിമ തീരുമാനം. നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്. നാളെ രാവിലെയും ചർച്ച തുടരുമെന്ന് എഐസിസി ദീപദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.
യുഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെ ഏറ്റവും സുപ്രധാനമായ ധനവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട നിർവഹിച്ചേക്കുമെന്നാണ് വിവരങ്ങൾ. അതേസമയം, സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.

വിഡി സതീശൻ മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാർ എന്ന കാര്യത്തിൽ തീരുമാനമായി. നാളെ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയത്. നാളെയും ചർച്ച തുടരുമെന്നും യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

You might also like

-