ദേശീയപാത 85 ൽ വഴിമുടക്കികൾ വീണ്ടും രംഗത്ത്. നാലുവരിപാതയുടെ നിർമ്മാണം അട്ടിമറിക്കാൻ നീക്കം
NH-85 വികസന പദ്ധതിക്കായുള്ള ഏറ്റവും പുതിയ അംഗീകൃത അധിക ശുപാർശകൾ പ്രകാരം, ₹160 കോടി, അടിമാലി പട്ടണത്തിന്റെ 1 കിലോമീറ്റർ നാലുവരി പാതയ്ക്ക് മാത്രമായി അനുവദിച്ചിട്ടില്ല. NH-85 ഇടനാഴിയിലെ നിരവധി മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു അധിക പാക്കേജാണിത്
കൊച്ചി | കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വളറ വരെയുള്ള 14.5 കീലോമറ്റർ ദൂരത്തിലുള്ള പ്രദേശം വനം ആണെന്ന പിണറായി സർക്കാരിന്റെ സത്യവാങ്മൂലം തിരുത്തി . വി ഡി സതീശൻ സർക്കാർ റോഡ് വനം അല്ലെന്ന് തെളിവുകൾ നിരത്തി സത്യവാങ്മൂലം നൽകിയതോടെ മലയോരമേഖലയെ വനം ആക്കാനുള്ള തീരുമാനത്തിന് തിരിച്ചടിയേൽക്കുകയായിരിന്നു . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് വികസനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നിലപാടിത്തവർ ഇപ്പോൾ അടിമാലി ടൗണിലെ നാലുവരി പാതയുടെ തടയണമെന്ന് ആവശ്യപ്പെട്ടാണ് രംഗത്തുവന്നിട്ടുള്ളത് .
ഒരു കീലോമീറ്റർ നാലുവരിപ്പാതക്ക് വേണ്ടി 160 കോടിരൂപ ചിലവഴിക്കുന്നു .ഇതിൽ അഴിമതിയുണ്ട് , അടിമാലിയിൽ മാത്രം എന്തിനാണ് നാലുവരിപ്പാത ? എന്നാണ് ഇവർ ആരോപിക്കുന്നത് യഥാർത്ഥത്തിൽ വാസ്തവം എന്താണ് ?
ദേശീയപാത അതോറിട്ടി എന്താണ് പറയുന്നത് ?
.NH-85 വികസന പദ്ധതിക്കായുള്ള ഏറ്റവും പുതിയ അംഗീകൃത അധിക ശുപാർശകൾ പ്രകാരം, 160 രൂപ കോടി, അടിമാലി പട്ടണത്തിന്റെ 1 കിലോമീറ്റർ നാലുവരി പാതയ്ക്ക് മാത്രമായി അനുവദിച്ചിട്ടില്ല. NH-85 ഇടനാഴിയിലെ നിരവധി മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു അധിക പാക്കേജാണിത്.According to the latest approved additional recommendations for the NH-85 development project, the ₹160 crore is not allocated solely for the 1 km four-laning of Adimaly town. It is an additional package covering several improvement works along the NH-85 corridor
അടിമാലി ടൗണിലൂടെ ഏകദേശം 1 കിലോമീറ്റർ നാലുവരി പാത – റോഡ് വീതി കൂട്ടൽ, ജംഗ്ഷൻ മെച്ചപ്പെടുത്തലുകൾ, ഡ്രെയിനേജ്, ഫുട്പാത്തുകൾ, അനുബന്ധ നഗര റോഡ് പ്രവൃത്തികൾക്ക് തുക ചിലവഴിക്കും.Four-laning of approximately 1 km through Adimaly town-Road widening, junction improvements, drainage, footpaths and related urban road works
പ്രധാന വളവുകളിൽ വീതി കൂട്ടൽ (വിവിധ സ്ഥലങ്ങളിൽ ഏകദേശം 1 കിലോമീറ്റർ) – മെച്ചപ്പെട്ട റോഡ് സുരക്ഷക്കായി തുക ചിലവഴിക്കും Widening at major curves (about 1 km at different locations) -Improved road safety
യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 36 ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിന് ഈ തുക ചിലവഴിക്കും ഇതിൽ 19 ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നത് ആറാം മൈലിനും മൂന്നാറിനും ഇടയിലാണ് . 36 bus shelters (19 between Sixth Mile and Munnar) -Passenger facilities
കാൽനടയാത്രികർക്ക് സുരക്ഷാ ഒരുക്കുന്നതിന് സുരക്ഷ ഏകദേശം 2.5 കിലോമീറ്റർകാൽനടപ്പാതകൾ നിർമ്മിക്കാൻ ഈ തുക ചിലവഴിക്കുന്നുണ്ട് .Footpaths (about 2.5 km) – Pedestrian safety
മൂന്നാർ ഉൾപ്പെടെ ഏഴ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വ്യൂ പോയിന്റുകളും ടൂറിസ്റ്റ് സൗകര്യങ്ങളും – ടൂറിസം ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതും തുക വിനിയോഗിക്കുന്നുണ്ട് .View points and tourist amenities at seven tourist locations including Munnar – Tourism
യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഭാഗമായി കേരള വാട്ടർ അതോറിറ്റി പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിന് – അടിമാലി സെക്ഷനിൽ ഏകദേശം 44.32 കിലോമീറ്റർ, കൂടാതെ മൂവാറ്റുപുഴയിലും കോതമംഗലത്തും പ്രവൃത്തികൾ നടത്തുന്നതിന് ഈ തുകയാണ് വിനിയോഗിക്കുന്നത് .Utility shifting (Kerala Water Authority pipelines)-Around 44.32 km in the Adimaly section, plus works in Muvattupuzha and Kothamangalam
റോഡരികിലെ അധിക ഡ്രെയിനേജുകളും റോഡ് സുരക്ഷാ പ്രവർത്തനങ്ങളും – മികച്ച ഡ്രെയിനേജും വെള്ളപ്പൊക്ക സംരക്ഷണവും ഉറപ്പാകുന്നുന്നതിനുള്ള നിർമ്മാണത്തിനും ഈ തുകയിൽനിന്നാണ് ചിലവഴിക്കപ്പെടുന്നത് .Additional roadside drains and road safety works -Better drainage and flood protection
നിശ്‌ചിക്കപെട്ട പ്രദേശങ്ങളിൽ റോഡിന്റെ വീതി ഇപ്പോഴും 10 മീറ്ററിൽ താഴെയാണെങ്കിൽ ഭൂമി ഏറ്റെടുക്കലിനും , ശേഷിക്കുന്ന തടസ്സങ്ങളിൽ വീതി കൂട്ടൽ പൂർത്തിയാക്കുന്നതിനും തുക വിനിയോഗിക്കപ്പെടുന്നുണ്ട് ,Land acquisition proposals where the road width is still below 10 metres – To complete widening in remaining bottlenecks .160 കോടി എന്നത് NH-85 പദ്ധതിയിലുടനീളമുള്ള മുകളിൽ പറഞ്ഞ എല്ലാ മെച്ചപ്പെടുത്തലുകൾക്കുമുള്ള സംയോജിത വിഹിതമാണ്. Regarding the Adimaly town four-lane work
160 കോടി രൂപ അടിമാലിയിൽ നാലുവരിപ്പാത നിർമ്മാണത്തിന് മാത്രമായി ചിലവഴിക്കുകയാണെന്ന് ആരോപണം വാസ്ത വിരുദ്ധമാണെന്നും തുക ചിലവഴിക്കുന്നത് . മേൽപ്പറഞ്ഞ പ്രവർത്തികൾ നടപ്പാക്കുന്നതിനും വേണ്ടിയാണെന്നും ദേശീയപാത അതോറിട്ടി അറിയിച്ചു .
നാലുവരി കടന്നു പോകുന്ന പ്രദേശത്ത് ആളുകളുടെ പട്ടയഭൂമിയിലേക്ക് അതിക്രമിച്ചുകയറിറോഡ് നിർമ്മാണം നടത്തുകയാണെന്ന ആരോപണം ശരിയല്ലെന്നും നിലവായിൽ ഈ പ്രദേശങ്ങളിൽ ദേശീയപതാകക്ക് 30 മീറ്റർ മുതൽ 37 മീറ്റർ വരെ വീതിയിൽ സ്ഥലമുണ്ടെന്നും നിലവിൽ നാലുവരി പാതക്കായി 21 മീറ്റർ മാത്രമാണ് ഉപയോഗിക്കുന്നുള്ളൂ എന്നും ദേശീപാതയുടെ ഉടമസ്ഥയിൽ അവശേഷിക്കുന്ന ഭൂമി അടുത്ത റോഡ് വികസനം വരെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് തടസമില്ലന്നും ദേശീപാത അതോറിട്ടി വ്യകതമാക്കി.
ദേശീയപാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനു സുപ്രിംകോടതി ഉത്തരവിട്ടുണ്ട് (WRIT PETITION (CIVIL) NO 1294 OF 2020 )സുപ്രിം കോടതി വിധി രാജ്യവ്യാപകമായി നടപ്പവരുകയാണെന്നും നാലുവരി പാത നിർമ്മിച്ചാലും ഇല്ലങ്കിലും ദേശീയപാതയുടെ ഉടമസ്ഥയിലുള്ള ഭൂമി നടപടികൾ പൂർത്തിയാക്കി ഒഴിപ്പിക്കേണ്ടിവരും .ദേശീപാത അതോറിറ്റിക്ക് സുപ്രിംകോടതി നടപ്പാക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ന്നും . ദേശീയപാത 85ലെ മുഴുവൻ കൈയേറ്റങ്ങൾ ഒഴുവാക്കി റോഡ് വിപുലീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും നിവേദനങ്ങളും പരാതികളും ലഭിച്ചിട്ടുണ്ടെന്നു , ദേശീപാത അതോറിട്ടി അറിയിച്ചു .മുവാറ്റുപുഴ കോതമംഗലം തുടങ്ങി യ പട്ടണ പ്രദേശങ്ങളിൽ അടിമാലിക്ക് സമാനമായി എന്തുകൊണ്ട് നാലുവരി പാതയില്ല എന്നതിന് ദേശിയ പാത അതോറിറ്റി നൽകുന്ന വിശദികരണം , ഈ പ്രദേശങ്ങളിൽ ദേശീയപാത നാലുവരി പാതയാക്കണമെങ്കിൽ ഭൂമി ഏറ്റെടുക്കേണ്ടത്തുണ്ട് . നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ദേശീയപാതക്ക് 30 മുതൽ 37 വരെ വിധിയിൽ രാജഭരണകാലത്ത് തന്നെ വീഥിയിൽ സ്ഥലം ഉള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്തതിനാൽ ഈ പ്രദേശങ്ങളിൽ വീതികൂട്ടി റോഡ് നിർമ്മിക്കുന്നതിന് തടസമില്ല .
അതേസമയം റവന്യൂ രേഖകൾ പ്രകാരം അടിമാലി ടൗണിൽ പൊതുവികസനത്തിന് മൂന്നിടങ്ങളിൽ സർക്കാർ ഭൂമിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട് ഇതിൽ രണ്ടിടങ്ങൾ ടൗണിന്റെ ഹൃദയഭാഗത്തും 47 സെന്റോള്ളവരുന്ന ഭൂമി ടൗൺ മുസ്ലിം പള്ളിയോടും ചേർന്നാണ് ഈ ഭൂമി ടാക്സി സ്റ്റാൻഡ്ണ്ടിനയും മറ്റും വിനിയോഗിച്ചാൽ അടിമാലി ടൗണിന്റെ ഗതാഗത കുരുക്കിനും പരിഹാരം കാണാനാകുമെന്നും ടൗൺ വികസനം ശാസ്ത്രീയമായി നടപ്പാക്കാനാകുമെന്നു അഭിപ്രായം ഉയർന്നിട്ടുണ്ട് .
തടസ്സപ്പെട്ട റോഡ് നിർമ്മാണം എപ്പോൾ ?
ബി ജെ പി നേതാവ് എം എൻ ജയചന്ദ്രന്റെ കേസിൽ സർക്കാർ റോഡ് വനം എന്ന് സത്യവാങ്‌മൂലം സർപ്പിച്ചതിനെത്തുടർന്ന്, ദേശീയ പാത വികസനം കോടതി തടഞ്ഞിരുന്നു . തടസ്സം നീക്കണമെന്ന് ആവശ്യപ്പെട്ട് ദേശീപാത അതോറിറ്റി സമർപ്പിച്ച റിവ്യൂ പെറ്റീഷനിൽ തടസം നീക്കി കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു .മാത്രമല്ല റോഡിൻറ്റെ ഉടമസ്ഥത സംബന്ധിച്ച് പ്രത്യേകം ഉത്തരവ് ഇറക്കി വിഷയം അന്തിമമായി പരിഹരിക്കണമെന്നുകൂടി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചുനടപ്പാക്കാൻ സർക്കാർ സമിതിയെ ചുമതലപ്പെടുത്തുകയും ലാൻഡ് റവന്യു കമ്മീഷണർ അടങ്ങുന്ന റവന്യു ഉദ്യോഗസ്ഥർ തർക്കസ്ഥലം സന്ദർശിച്ച് പ്രത്യേക സർവ്വേ ടീമിനെ നിയോഗിച്ച് 1932 ലെ ദിവാന്റെ ഉത്തരവ് പ്രകാരമുള്ള വീതിയിൽ റോഡ് അളന്ന് വേർതിരിച്ചു .
ദേശീപാത അതോറിറ്റിയുടെ റീവ്യൂ പെറ്റിഷനിൽ കോടതി നിർദ്ദേശിച്ച നടപടികൾ സർക്കാർ സ്വീകരിച്ചതായി ജൂലായ് എട്ടിന് (08 /07/2026 )ന് കോടതിയെ ബോധ്യപ്പെടുത്തി.1932 ലെ ദിവാന്റെ ഉത്തരവ് പ്രകാരം ഭൂമി അന്നത്തെ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു . 1996 ൽ വനവകുപ്പിന്റെ അനുമതിയോടെ സർക്കാർ ഭൂമി വനത്തിൽനിന്നും ഒഴുവാക്കി ജനാതിപത്യ സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു . ഇതുപ്രകാരം വളറ മുതൽ നേര്യമംഗലം വരെയുള്ള ഭൂമി അടിസ്ഥാന ഭൂ രേഖകൾ പ്രകാരം വനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഈ ഭൂമിയുടെ വനേതര ഉപയോഗം അംഗീരിച്ച് 1927 ലും 1932 ലു ഉത്തരവുള്ളതിനാൽ വനത്തിൽ നിന്നും വേർതിരിച്ചുകൊണ്ടുള്ള ഡി ഫോറെസ്റ്റെഷൻ ഉത്തരവു ആവശ്യമില്ലെന്നും 1980 ലെ വനനിയമം വരുന്നതിനു മുൻപ് പൊതുമരാമത്തിനു കൈമാറിയാൽ ഈ ഭൂമി വനേതര ആവശ്യങ്ങൾക്കുള്ളതാണെന്നും . ചിഫ് സെക്രട്ടറി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട് .പിണറായി സർക്കാരിന്റെ ഭരണസമയത്ത് തർക്ക ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ റവന്യൂ രേഖകളും ഹൈവേ സംരക്ഷണ സമിതി കണ്ടെത്തി സർക്കാരിൽ സമർപ്പിച്ചിട്ടും റോഡ് വനം ആണെന്ന നിലപട് തിരുത്താൻ ഇടതുസക്കർ തയ്യാറായില്ല . ഈ സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ കൂടുതൽ താല്പര്യം എടുത്താണ് പിണറായി സർക്കാർ വനം ആക്കിയ റോഡ് ഇപ്പോൾ റോഡായി മാറുന്നത്. എം എൻ ജയചന്ദ്രൻ നൽകിയിട്ടുള്ള പൊതു താല്പര്യ ഹർജിയിൽ അന്തിമ ഉത്തരവ് ഉണ്ടായാൽ ഉടൻ തടയപ്പെട്ട റോഡിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ദേശീപാത അതോറിട്ടി അറിയിച്ചു .