എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും സംഘടനയെ ‘മക്കൾ സർവീസ് സൊസൈറ്റി ആക്കി “ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

ജനറൽ സെക്രട്ടറി 2024 ൽ പുറത്തിറക്കിയ സർക്കുലറിൽ ഉള്ളത് വിവാദ പരാമർശം. സ്ത്രീകളെ 3 വർഷത്തിൽ കൂടുതൽ ഒരു സ്ഥാനത്ത് ഇരുത്തരുത്. സ്ത്രീകൾ കള്ളികൾ ആണ് , മോഷ്ടിക്കും എന്നാണ് ഒരു ജനറൽ സെക്രട്ടറി ആ സർക്കുലറിൽ പറഞ്ഞതെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. കൂടെ നിൽകുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എൻഎസ്എസിൻ്റെ നേതൃസ്ഥാനത്ത് ഉള്ളത്.

ഇടുക്കി ,വണ്ടിപ്പെരിയാർ | എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ വീണ്ടും രംഗത്തെത്തി. എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്നും സംഘടനയെ ‘എം.എസ്.എസ്’ (മക്കൾ സർവീസ് സൊസൈറ്റി) എന്ന നിലയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചത്. കോൺഗ്രസ് മന്ത്രിമാരെ ഇത്തരത്തിൽ സ്വീകരിക്കാറുണ്ടോയെന്നും ​ഗണേഷ് കുമാർ ചോദിച്ചു. ‘നക്കാപ്പിച്ച’ കണ്ട് നായന്മാർ വീണുപോകരുതെന്നും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

ജനറൽ സെക്രട്ടറി 2024 ൽ പുറത്തിറക്കിയ സർക്കുലറിൽ ഉള്ളത് വിവാദ പരാമർശം. സ്ത്രീകളെ 3 വർഷത്തിൽ കൂടുതൽ ഒരു സ്ഥാനത്ത് ഇരുത്തരുത്. സ്ത്രീകൾ കള്ളികൾ ആണ് , മോഷ്ടിക്കും എന്നാണ് ഒരു ജനറൽ സെക്രട്ടറി ആ സർക്കുലറിൽ പറഞ്ഞതെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. കൂടെ നിൽകുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എൻഎസ്എസിൻ്റെ നേതൃസ്ഥാനത്ത് ഉള്ളത്. പ്രൊഫസർ ആകാൻ യോഗ്യത ഇല്ലാത്ത സുകുമാരൻ നായരുടെ മകൾ ആണ് ഇന്ന് എൻഎസ്എസ് കോളജുകൾ ഭരിക്കുന്നതെന്ന് കെ ബി ഗണേഷ്കുമാർ പറഞ്ഞു.മുസ്ലിം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മര പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കുമോ. ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണ്. എന്നിട്ട് തനിക്ക് മുസ്ലിം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നതിന്റെ ഇരട്ടത്താപ്പ് ടിവിയിലൂടെ കാണുമ്പോൾ വ്യക്തമാകുന്നുണ്ടെന്നും പറഞ്ഞു.

മുമ്പ് അമൃതാനന്ദമയിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായർ. അതേ അമ്മയുടെ കോളേജിലാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ എം.ടെക് പഠിക്കുന്നത്. പഠനം കഴിഞ്ഞാൽ പാലക്കാട് എൻജിനീയറിങ് കോളേജിൽ ജോലി ലഭിക്കുമെന്നും ആരോപിച്ചു. ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാന് സമാനമാണ് സുകുമാരൻ നായരെന്നും ​ഗണേഷ് ആരോപിച്ചു. എൻ.എസ്.എസിലെ പല താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും അവസ്ഥ ആ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രത്തെപ്പോലെയാണെന്നും പരിഹസിച്ചു.

ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഹൈറേഞ്ചിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്യാൻ ആളുകൾ ധൈര്യം കാണിക്കണമെന്നും സ്ത്രീകൾ മത്സര രംഗത്തേക്ക് വരണമെന്നും തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, മന്നത്ത് സമാധി എല്ലാവർക്കും വേണ്ടി തുറന്നുകൊടുക്കണമെന്നും, മുൻപ് എ.കെ. ആന്റണിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഷൂസ് ഇട്ട് കയറി എന്ന് പറഞ്ഞ് സുകുമാരൻ നായർ ആന്റണിയെ അധിക്ഷേപിച്ച സംഭവം ഇതോടൊപ്പം ഓർക്കണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

You might also like

-