ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമം , സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ല, കെ എം ഷാജി
മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്നും ഷാജി ആരോപിച്ചു. താൻ ആഡംബര വാഹനത്തിൽ യാത്ര ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത
കോഴിക്കോട്| സ്വകാര്യാ റേഞ്ച് റോവർ കാറിൽ ഔദ്യോഗിക സഞ്ചാരം നടത്തിയതിൽ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും ഷാജി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും വിമര്‍ശനമുണ്ട്. വിവാദങ്ങള്‍ക്കിടെ കെ എം ഷാജി സ്വകാര്യവാഹനം ഒഴിവാക്കി. വാര്‍ത്താ സമ്മേളനത്തിന് എത്തിയത് ഔദ്യോഗിക വാഹനത്തില്‍.സുഹൃത്തിന് എന്തോ ഫേവര്‍ ചെയ്തിട്ടാണ് അയാള്‍ ആ വണ്ടി കൊടുത്തത് എന്നാണ്. പ്രത്യുപകാരം പ്രതീക്ഷിച്ചിട്ടാണ് മാത്രമാണ് എന്തും ചെയ്യുന്നത് എന്നുള്ള ചില ആളുകളുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണ്. എന്തെങ്കിലും ഉപകാരം ചെയ്യാതെ എന്തിനാണ് എന്നെ സഹായിക്കുന്നത് എന്ന് ചിന്തിക്കുന്നത് ചിന്തിക്കുന്നവരുടെ മനസിന്റെ കുഴപ്പമാണ്. അനുമതിയില്ലാതെ യാത്ര ചെയ്തു എന്നായി പിന്നീട്. കൂര്‍ഗില്‍ പോകാന്‍ മാത്രമാണ് അനുമതി എന്ന് പിന്നീട് പ്രചരിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയൊക്കെ ഉണ്ട് പക്ഷേ സ്‌കോപ്പ് ഇല്ല “– അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്നും ഷാജി ആരോപിച്ചു. താൻ ആഡംബര വാഹനത്തിൽ യാത്ര ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. തുടർന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ കണക്കുകൾ പ്രകാരം ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ കഴിയില്ലെന്ന തരത്തിലുള്ള വാർത്തകളും വന്നു. വാഹനത്തിന്റെ വില ഗൂഗിളിൽ പരിശോധിച്ചാൽ ലഭിക്കാവുന്ന വിവരങ്ങൾ പോലും കൃത്യമായി പരിശോധിക്കാതെയാണ് പല റിപ്പോർട്ടുകളും വന്നതെന്നും ഷാജി ആരോപിച്ചു.അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും താൻ ഉപയോഗിച്ചിരുന്നത് ഇതേ വാഹനമായിരുന്നുവെന്ന് ഷാജി പറഞ്ഞു. ആദ്യം വാഹനം തന്റേതാണെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും വാർത്തകൾ വന്നതായും തുടർന്ന് പ്രത്യുപകാരമെന്ന നിലയിലാണ് വാഹനം നൽകിയതെന്ന പ്രചാരണം ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യുപകാരം പ്രതീക്ഷിച്ചുമാത്രമേ ഒരാൾ എന്തെങ്കിലും ചെയ്യൂ എന്ന ചിന്ത ചിലരുടെ മാനസിക വ്യാപാരത്തിന്റെ പ്രശ്നമാണെന്നും ഷാജി പരിഹസിച്ചു.