ബ്രിട്ടനിൽ അമേരിക്കൻ സൈന്യത്തിന്റെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു

സംഭവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.ബോംബർ വിമാനങ്ങൾക്കായി യു.എസ്. എയർഫോഴ്‌സ് ഉപയോഗിക്കുന്ന കേന്ദ്രമാണ് ആർ.എ.എഫ്. ഫെയർഫോർഡ്. ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്ക ചില വ്യോമാക്രമണങ്ങൾക്കായി ഈ താവളം ഉപയോഗിച്ചിരുന്നു.

ലണ്ടൻ | ബ്രിട്ടനിൽ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തിൽ ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.പ്രദേശത്തെ നിരവധി വീടുകളിലെ താമസക്കാരെ തൊട്ടടുത്തുള്ള ലെഷർ സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.ബോംബർ വിമാനങ്ങൾക്കായി യു.എസ്. എയർഫോഴ്‌സ് ഉപയോഗിക്കുന്ന കേന്ദ്രമാണ് ആർ.എ.എഫ്. ഫെയർഫോർഡ്. ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്ക ചില വ്യോമാക്രമണങ്ങൾക്കായി ഈ താവളം ഉപയോഗിച്ചിരുന്നു.ഫെബ്രുവരി 28-ന് യു.എസ്-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഫെയർഫോർഡ് വ്യോമതാവളം ഉപയോഗിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിരുന്നു.

പ്രദേശത്ത് നിലവിൽ കനത്ത സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ സ്ഥലത്തെത്തി നിരവധി വാഹനങ്ങൾ പരിശോധിച്ചുവരികയാണ്.

You might also like

-