വനം വകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് മുൻ വനം മന്ത്രി പറഞ്ഞിരുന്നു”ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു

കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയെന്നാണ് സംശയമെന്നും വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ റവന്യൂ ഉത്തരവിൽ അന്വേഷണം വേണം. റിപ്പോർട്ടർ ടി വി ചാനൽ ഓഫീസിൽ പ്രതികൾ നടത്തിയ ഗൂഢാലോചനയ്ക്ക് മാധ്യമപ്രവർത്തകൻ സാക്ഷിയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറി കേസിൽ തിരുത്തലുകളോടെ കുറ്റപത്രം കോടതിയിൽ തിരികെ നൽകി

വയനാട്| മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു. വനം വകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് മുൻ വനം മന്ത്രി പറഞ്ഞിരുന്നു. വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമെന്നും അഡ്വക്കേറ്റ് ജോസഫ് മാത്യു പ്രതികരിച്ചു.കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രങ്ങളും ദുർബലമാണെന്ന് അദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

മരങ്ങൾ എവിടെ നിന്ന് മുറിച്ചു എന്നതിന് വനംവകുപ്പിന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നടപടികൾ എല്ലാം വൈകിപ്പിച്ചു, വൈകിപ്പിച്ചതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർകടക്കം പങ്കുണ്ടെന്ന് അദേഹം ആരോപിച്ചു. ചെറിയ കേസാണെന്നും ഗുരുതര കുറ്റകൃത്യമല്ലാത്തതുകൊണ്ട് 500 രൂപ ഫൈൻ അടിച്ചാൽ പോരെയെന്നും എകെ ശശീന്ദ്രൻ പറഞ്ഞതായി ജോസഫ് മാത്യു പറഞ്ഞു.കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയെന്നാണ് സംശയമെന്നും വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ റവന്യൂ ഉത്തരവിൽ അന്വേഷണം വേണം. റിപ്പോർട്ടർ ടി വി ചാനൽ ഓഫീസിൽ പ്രതികൾ നടത്തിയ ഗൂഢാലോചനയ്ക്ക് മാധ്യമപ്രവർത്തകൻ സാക്ഷിയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറി കേസിൽ തിരുത്തലുകളോടെ കുറ്റപത്രം കോടതിയിൽ തിരികെ നൽകി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുൻ പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയ കാര്യങ്ങളും പരിശോധിക്കും. കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.കേസിലെ പ്രതികൾ ഒരു ചാനൽ ഓഫീസിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും അതിന് മറ്റൊരു മാധ്യമപ്രവർത്തകൻ ദൃക്സാക്ഷിയാണെന്നും കാണിച്ച് തനിക്ക് ഇ-മെയിൽ പരാതി ലഭിച്ചു. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണം. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. മുൻ സർക്കാർ പ്രതികൾക്ക് ഊരിപ്പോകാൻ സാഹചര്യമൊരുക്കിയോ എന്ന് സംശയിക്കുന്നു. കുറ്റപത്രത്തിൽ വീഴ്ച സംഭവിച്ചത് ബോധപൂർവമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഭീഷണിക്ക് വഴങ്ങി രാഷ്ട്രീയപ്രവർത്തനം നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

-