മുഖ്യമന്ത്രി വി ഡി സതീശൻ ? മറിച്ചായാൽ ജനവികാരം എതിരാകും എ ഐ സി സി മുൻപാകെ ഘടക കക്ഷികൾ

"അനിയത്തിയെ കാണിച്ചു ചെടിത്തിയെ കെട്ടിക്കരുതെന്ന്‌" എന്ന മുന്നയിറിയിപ്പും ഘടകകഷികൾ നൽകിയിട്ടുണ്ട് .

ഡൽഹി | കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കും . എംഎല്‍എമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാര്‍ട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശനെ വിശ്വസത്തിലെടുത്ത് മുഖ്യമന്ത്രിസ്ഥാനം നൽകാനാണ് കൂടുതൽ സാധ്യത .യു ഡി എഫ് ന്റെ തിളക്കമാർന്ന വിജയത്തിന് ചുക്കാൻ പിടിച്ച വി ഡി സതീശനെ മാറ്റി നിർത്തിയാൽ ജനങ്ങളിൽ യു ഡി എഫ് ന് അപമതിപ്പ് ഉണ്ടാകുമെന്നു പുതുയുഗ യാത്രയിൽ ജനങ്ങളുമായി ഇടപെഴുകയും ജനങ്ങളുടെ പ്രശ്ങ്ങളിൽ ഇടപെടുകയു ചെയത നേതാവ് എന്നനിലയിൽ ജനങ്ങൾക്ക് നൽകിയ വാക്ദാനങ്ങൾ നടപ്പാക്കേണ്ടത് വി ഡി സതീശന്റെ ഉത്തരവാദിത്വം ആയതിനാൽ വി ഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്നാണ് എ ഐ സി സി നൽകുന്ന സൂചനക ൽ .യുഡിഎഫ് ലെ ഘടകക്ഷികളായ മുസ്ലിം ലീഗും കേരളാകോൺഗ്രസ് ജോസഫും അടക്കമുള്ള കക്ഷികൾ വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാടിലാണ് ,

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേരളത്തിൽ എത്തുന്നതാണ് നിരീക്ഷകരെ ഇക്കാര്യം ഇക്കാര്യം പാർട്ടി നേതൃത്വം അറിയിക്കും .എം എൽ എ അല്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കുന്നത്‌ ജനവികാരം എതിരക്കുമെന്ന മുന്നറിയിപ്പ് ലെഗ് അടക്കമുള്ള ഘടക കക്ഷികൾ എ ഐ സി സി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം . വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുകയും രമേശ് ചെന്നിത്തലയെ ആഭ്യന്ത്രം ഉൾപ്പെടെ പ്രധാന വകുപ്പുകൾ നൽകി തൃപ്തിപ്പെടുത്താനാണ് എ ഐ സി സി ആലോചിക്കുന്നത് .”അനിയത്തിയെ കാണിച്ചു ചെടിത്തിയെ കെട്ടിക്കരുതെന്ന്‌” എന്ന മുന്നയിറിയിപ്പും ഘടകകഷികൾ നൽകിയിട്ടുണ്ട് .

മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കും. ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗം നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും. മുഖ്യമന്ത്രിയാരെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍സെക്രട്ടറി ജയറാം രമേശ് അറിയിച്ചു .

. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗും .കേരളാകോൺഗ്രസ് അടക്കം മുന്ന ഘടക കക്ഷികൾ പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. തർക്കം തെരുവിലേക്ക് നീങ്ങി രംഗം വഷളാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. നേതൃത്വത്തിന് വിശ്വസ്തരായ നേതാക്കളെയാകും നിരീക്ഷകരായി കേരളത്തിലേക്കയക്കുക. കേരളത്തിലെത്തുന്ന സംഘം ഓരോ എംഎല്‍എയുടെയും നിലപാട് തേടും. അക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. തുടര്‍ന്ന് നേതൃത്വം എംപിമാരോട് സംസാരിക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാരടക്കം മുതിര്‍ന്ന നേതാക്കളുടെയും നിലപാട് തേടാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തി്ന വഴങ്ങില്ല. സംഖ്യ നോക്കാതെ കേരളത്തിൽ തുടക്കത്തിൽ തന്നെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് സമവായം ഉണ്ടാക്കണം എന്ന നിർദ്ദേശം വയ്ക്കുമെന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു. ഒരാഴ്ചയെങ്കിലും എടുത്തേ തീരുമാനം വരാൻ സാധ്യതയുള്ളു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് തീരുമാനം വരുമെന്ന് ജയറാം രമേശ് വ്യക്തമാക്കി

You might also like

-