മഞ്ചേശ്വരത്ത് സി പി ഐ (എം ) പ്രവർത്തകനെ കുത്തിക്കൊന്നു .കൊലയാളി ആർ എസ് എസ് ?

ആർ ആർ എസ് എസ് ആണ് കൊലക്ക് പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു അക്രമത്തിൽ പ്രതിഷേധിച്ച് സി പി ഐ എം മഞ്ചേശ്വരത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്

0

മഞ്ചേശ്വരം :കാസർകോട് മഞ്ചേശ്വരത്ത് സി പി ഐ എം പ്രവർത്തകനെ കൊത്തി കൊന്നു ബൈക്കിൽ എത്തിയ മൂന്ന് പേരക്കടങ്ങുന്ന സംഘമാണ് കൊലയാളികളെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖാണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ബൈക്കിലെത്തിയ സംഘം അബൂബക്കറിനെ കുത്തുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  . അദ്ബുൽ സിദിഖിനെ കുത്തി വിശ്ത്തിയ ശേഷം അക്രമി സംഘം കടന്നുകളയുകയായിരുന്നു . പ്രധാനപ്രതി അക്ഷജിത് ആർ എസ് എസ് പ്രവർത്തനെന്നു ആണ് കൊലക്ക് പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു അക്രമത്തിൽ പ്രതിഷേധിച്ച് സി പി ഐ എം മഞ്ചേശ്വരത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്

You might also like

-