പണിക്കൻകുടി കൊലപാതകം പ്രതി പിടിയിൽ ,ബിനോയി പിടിയിലായത് പെരിഞ്ചാൻകുട്ടി വനമേഖലയിൽ നിന്ന്

സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിനോയിയുടെ മൊബൈൽ കേന്ദ്രികരിച്ചു പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു . ഇന്നലെ രാത്രിയോടെ മൊബൈൽ പെരിഞ്ചകുട്ടി ടവർ ലൊക്കേഷനിൽ  കണ്ടെത്തിയതിനെത്തുടർന്ന് . പോലീസ് പെരിഞ്ചാംകുട്ടി പ്രദേശത്ത് തേക്ക് മുള പ്ലാന്റെഷനിൽ തിരച്ചിൽ ആരംഭിച്ചിരുന്നു

0

ഇടുക്കി : പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവാസിയുടെ അടുക്കൾക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന ബിനോയി പിടിയിൽ .ഇന്ന് ഒച്ചയോടെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ബിനോയി പിടിയിലാവുന്നത് . സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിനോയിയുടെ മൊബൈൽ കേന്ദ്രികരിച്ചു പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു . ഇന്നലെ രാത്രിയോടെ മൊബൈൽ പെരിഞ്ചകുട്ടി ടവർ ലൊക്കേഷനിൽ  കണ്ടെത്തിയതിനെത്തുടർന്ന് . പോലീസ് പെരിഞ്ചാംകുട്ടി പ്രദേശത്തെ തേക്ക് മുള പ്ലാന്റെഷനിൽ തിരച്ചിൽ ആരംഭിച്ചിരുന്നു

പോലീസ് വനമേഖലിയിൽ തിരച്ചിൽ ആരംഭിച്ചതോടെ പിടി വീഴുമെന്ന് കണ്ട ബിനോയി പുഴ നീന്തി കടന്നു പെരിഞ്ഞഞ്ചകുട്ടിയിലെ ജനവാസമേഖലയിലെത്തി രക്ഷപെടാൻ വാഹനം തേടുമ്പോൾ മഫ്തിയിലുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ബിനോയിയുടെ ടവർ ലൊക്കേഷൻ മനസിലാക്കിയ പോലീസ്ഇന്നലെ രാത്രി മുതൽ പോലീസിനെ മഫ്തിയിൽ നിയോഗിക്കുകയായിരുന്നു . ഇന്ന് ഉച്ചയോടെ പെരിഞ്ചകുട്ടി വനമേഖലയോടെ ചേർന്നുള്ള പ്രദേശത്തുനിന്നാണ് ഇയാൾ പിടിയിലാവുന്നതെന്നാണ് വിവരം .പിടികൂടിയ പ്രതിയെ അല്പസമയത്തിനകം വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ എത്തിക്കും updating…….

You might also like

-