“കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം” പരിഹസിച്ച എ വിജയരാഘവൻ

ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു

0

ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ കലാപവും തുടര്‍ന്നുള്ള അനുനയശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു.

പു​തി​യ നേ​താ​വ് പ​ഴ​യ നേതാ​വി​നെ ക​ണ്ട് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്. ഇ​താ​ണോ ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഇ​വ​രു​ടെ സേ​വ​ന​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോദിച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ കോണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം നേടി മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും പു​തു​പ്പ​ള്ളി​യി​ലെ​യും ഹ​രി​പ്പാ​ട്ടെ​യും വീ​ട്ടി​ലെ​ത്തി ക​ണ്ടി​രു​ന്നു. ഇ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ മ​റു​പ​ടി.

 

You might also like